Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിൽ സ്കൂട്ടറിൽനിന്ന് വീണ മലയാളി യുവതി ചരക്കുലോറി കയറി മരിച്ചു; റോഡിലെ കുഴി ജീവനെടുത്തതിൽ പ്ര​തിഷേധം

text_fields
bookmark_border
medha prithviraj
cancel
camera_alt

മേ​ഥാ പൃ​ഥ്വി​രാ​ജ്

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ മലയാളി യുവതി ചരക്കുവാഹനം കയറി മരിച്ചു. ത​രി​യോ​ട് സെൻറ് മേ​രീ​സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​നും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും എ​ൻ.​സി.​പി (എ​സ്.​പി) ജി​ല്ലാ സെ​ക്ര​ട്ട​റി​യും ബാ​ലു​ശ്ശേ​രി​യി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പൃ​ഥ്വി​രാ​ജ് മൊ​ട​ക്ക​ല്ലൂ​രി​ന്റെ മ​ക​ൾ മേ​ഥാ പൃ​ഥ്വി​രാ​ജ് ആണ് മരിച്ചത്. 30 വയസായിരുന്നു.

ബംഗളൂരുവിന് സമീപം ഹെബ്ബഗോഡിയിൽ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് വീണ മേധയുടെ ശരീരത്തിലൂടെ പിന്നിൽനിന്നെത്തിയ ചരക്കുവാഹനം കയറുകയായിരുന്നു. ബുധനാഴ്ച രാ​വി​ലെ സ്‌​കൂ​ട്ട​റി​ൽ ഓ​ഫി​സി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ടം. മേധയെ ഉടൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സെ​ൻ​ട്ര​ൽ പ്രോ​വി​ഡ​ൻ​റ് ഫ​ണ്ട് ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.

ഭ​ർ​ത്താ​വ്: എ​സ്.​എ​ൽ. ആ​ക​ർ​ഷ് (ബം​ഗ​ളൂ​രു). മ​ക​ൻ: ദ​ക്ഷ് ആ​ക​ർ​ഷ്. അ​മ്മ: ഉ​ഷ (റി​ട്ട. അ​ധ്യാ​പി​ക ഗ്രീ​ൻ മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ ത​രി​യോ​ട്). സ​ഹോ​ദ​ര​ൻ: ഗൗ​തം പൃ​ഥ്വി​രാ​ജ് (എം.​ബി.​എ വി​ദ്യാ​ർ​ഥി പോ​ണ്ടി​ച്ചേ​രി).


അപകടത്തിന് പിന്നാലെ പ്രദേശവാസികൾ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇലക്ട്രോണിക് സിറ്റി, അനന്തനഗർ മേഖലകളിലെ റോഡുകളിൽ നിരവധി കുഴികളുണ്ടെന്നും വർഷങ്ങളായി അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തിന് പിന്നാലെ നാട്ടുകാർ റോഡ് ഉപരോധിക്കുകയും അടിയന്തരമായി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോഡുകൾ ഇടക്കിടെ കുഴിച്ചശേഷം പുനർനിർമാണം നടത്താത്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നും പ്രദേശവാസികൾ പറഞ്ഞു.

അതേസമയം, സംഭവത്തിൽ കർണാടക മന്ത്രി സന്തോഷ് ലാഡ് ദുഃഖം രേഖപ്പെടുത്തി. റോഡിൽ കുഴിയുണ്ടെന്നത് നിഷേധിക്കുന്നില്ലെന്നും എന്നാൽ ഒരു കുഴിയുണ്ടെന്നത് കൊണ്ട് മുഴുവൻ അടിസ്ഥാനസൗകര്യങ്ങളും മോശമാണെന്ന് പറയാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു. റോഡ് വികസനത്തിനായി സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Woman Killed In Accident Near Bengaluru
Next Story