Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോംബ് ഭീഷണി, സുരക്ഷ...

ബോംബ് ഭീഷണി, സുരക്ഷ ജീവനക്കാരന് മർദനം; ബംഗളൂരു വിമാനത്താവളത്തിൽ മലയാളി യുവതി അറസ്റ്റിൽ

text_fields
bookmark_border
ബോംബ് ഭീഷണി, സുരക്ഷ ജീവനക്കാരന് മർദനം; ബംഗളൂരു വിമാനത്താവളത്തിൽ മലയാളി യുവതി അറസ്റ്റിൽ
cancel

ബം​​ഗ​​ളൂ​​രു: കെം​​പ​​ഗൗ​​ഡ അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ബോം​​ബ് ഭീ​​ഷ​​ണി മു​​ഴ​​ക്കു​​ക​​യും സു​​ര​​ക്ഷ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ മ​​ർ​​ദി​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ മ​​ല​​യാ​​ളി യു​​വ​​തി അ​​റ​​സ്റ്റി​​ൽ. കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​നി മാ​​ന​​സി സ​​തീ​​ബൈ​​നു​​വാ​​ണ് (31) അ​​റ​​സ്റ്റി​​ലാ​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 8.15നും 8.45​​നും ഇ​​ട​​യി​​ലാ​​ണ് സം​​ഭ​​വം. കൊ​​ൽ​​ക്ക​​ത്ത​​യി​​ലേ​​ക്കു​​ള്ള ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​ത്തി​​ൽ ടി​​ക്ക​​റ്റെ​​ടു​​ത്ത യു​​വ​​തി​​യെ ബോ​​ർ​​ഡി​​ങ് സ​​മ​​യം ക​​ഴി​​ഞ്ഞ​​തി​​നാ​​ൽ സു​​ര​​ക്ഷ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ അ​​ക​​ത്തേ​​ക്ക് ക​​യ​​റ്റി​​വി​​ടാ​​തി​​രു​​ന്ന​​തോ​​ടെ​​യാ​​ണ് സം​​ഭ​​വ​​ങ്ങ​​ളു​​ടെ തു​​ട​​ക്കം. ഇ​​തോ​​ടെ യു​​വ​​തി ബ​​ഹ​​ളം​​വെ​​ച്ചു. ബോ​​ർ​​ഡി​​ങ് ഗേ​​റ്റി​​ന് സ​​മീ​​പ​​ത്തേ​​ക്ക് ചെ​​ന്ന്, വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ബോം​​ബ് വെ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും യാ​​ത്ര​​ക്കാ​​ർ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടോ​​ളൂ എ​​ന്നും വി​​ളി​​ച്ചു​​പ​​റ​​ഞ്ഞു. ത​​ട​​യാ​​ൻ ശ്ര​​മി​​ച്ച ഉ​​ദ്യോ​​ഗ​​സ്ഥ​​നെ യൂ​​നി​​ഫോ​​മി​​ൽ ക​​യ​​റി​​പ്പി​​ടി​​ച്ച യു​​വ​​തി അ​​സ​​ഭ്യ​​വ​​ർ​​ഷം ന​​ട​​ത്തി. തു​​ട​​ർ​​ന്ന് ബി​​യാ​​ൽ പൊ​​ലീ​​സ് യു​​വ​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്തു​​നീ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru airportKerala woman
News Summary - Kerala woman assaults CISF officer, threatens to blow up Bengaluru airport
Next Story