Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനി​തി ആ​യോ​ഗ്​...

നി​തി ആ​യോ​ഗ്​ എ​സ്.​ഡി.​ജി സൂ​ചി​ക; കേ​ര​ളം ഒ​ന്നാ​മ​ത്

text_fields
bookmark_border
നി​തി ആ​യോ​ഗ്​ എ​സ്.​ഡി.​ജി സൂ​ചി​ക; കേ​ര​ളം ഒ​ന്നാ​മ​ത്
cancel

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക-​പ​രി​സ്ഥി​തി മേ​ഖ​ല​ക​ളി​ലെ മു​ന്നേ​റ്റം​ ക​ണ​ക്കാ​ക്കു​ന്ന, നി​തി ആ​യോ​ഗി​​െൻറ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ (എ​സ്.​ഡി.​ജി) സൂ​ചി​ക 2019ൽ ​കേ​ര​ളം വീ​ണ്ടും ഒ​ന്നാ​മ​ത്. കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ണ്ഡി​ഗ​ഢി​നാ​ണ്​ ഒ​ന്നാം സ്​​ഥാ​നം. 70 പോ​യ​ൻ​റ്​ വീ​തം നേ​ടി​യാ​ണ്​ കേ​ര​ള​വും ച​ണ്ഡി​ഗ​ഢും ഏ​റ്റ​വും മു​ന്നി​ലെ​ത്തി​യ​ത്. ഹി​മാ​ച​ൽ​പ്ര​ദേ​ശാ​ണ്​ ര​ണ്ടാ​മ​ത്. ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്​​നാ​ട്, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ൾ മൂ​ന്നാ​മ​തു​മെ​ത്തി.

ബി​ഹാ​ർ, ഝാ​ർ​ഖ​ണ്ഡ്​, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ഏ​റ്റ​വും പി​ന്നി​ലാ​ണെ​ന്നും നി​തി ആ​യോ​ഗ്​ ത​ല​വ​ൻ അ​മി​താ​ഭ്​ കാ​ന്ത്​ തി​ങ്ക​ളാ​ഴ്​​ച പ്ര​കാ​ശ​നം ചെ​യ്​​ത റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ 2030ലെ ​എ​സ്.​ഡി.​ജി ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ്​ അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​ത്​ നേ​ടാ​ൻ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ സി​ക്കിം, ഒ​ഡി​ഷ, ഉ​ത്ത​ർ​പ്ര​ദേ​ശ്​ സം​സ്ഥാ​ന​ങ്ങ​ൾ എ​സ്.​ഡി.​ജി​യി​ൽ പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​െ​ച്ച​ന്നും അ​തേ​സ​മ​യം, 2018നെ ​അ​പേ​ക്ഷി​ച്ച്​ ഗു​ജ​റാ​ത്ത്​ മെ​ച്ച​പ്പെ​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ഇ​ന്ത്യ​യു​ടെ സം​യോ​ജി​ത എ​സ്.​ഡി.​ജി പോ​യ​ൻ​റ്​ 57ൽ​നി​ന്ന്​ 60 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ നി​ഷ്​​ക​ർ​ഷി​ച്ച 17 പോ​യ​ൻ​റു​ക​ളി​ൽ 16 എ​ണ്ണം ആ​സ്​​പ​ദ​മാ​ക്കി നി​തി ആ​യോ​ഗ്​ വി​ക​സി​പ്പി​ച്ച​താ​ണ്​ എ​സ്.​ഡി.​ജി ഇ​ന്ത്യ സൂ​ചി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newssdg indexkerala tops
News Summary - Kerala tops Niti's Sustainable Development Goal Index
Next Story