Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉ​​യ​​ർ​​ന്ന...

ഉ​​യ​​ർ​​ന്ന ര​​ക്ത​​സ​​മ്മ​​ർ​​ദ​​മു​​ള്ള​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ കേ​​ര​​ളം മു​​ന്നി​​ൽ

text_fields
bookmark_border
ഉ​​യ​​ർ​​ന്ന ര​​ക്ത​​സ​​മ്മ​​ർ​​ദ​​മു​​ള്ള​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ കേ​​ര​​ളം മു​​ന്നി​​ൽ
cancel

ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് ഉ​​യ​​ർ​​ന്ന ര​​ക്ത​​സ​​മ്മ​​ർ​​ദ​​മു​​ള്ള​​വ​​രു​​ടെ എ​​ണ്ണം കു​​റ​​യു​​മ്പോ​​ഴും കേ​​ര​​ള​​ത്തി​​ൽ ഉ​​യ​​രു​​ന്ന​​താ​​യി ദേ​​ശീ​​യ കു​​ടും​​ബാ​​രോ​​ഗ്യ സ​​ർ​​വേ (എ​​ൻ.​​എ​​ഫ്.​​എ​​ച്ച്.​​എ​​സ്-6) റി​​പ്പോ​​ർ​​ട്ട്.

കേ​​ര​​ള​​ത്തി​​ൽ പു​​രു​​ഷ​​ന്മാ​​രി​​ൽ 36.6 ശ​​ത​​മാ​​നം പേ​​ർ​​ക്കാ​​ണ് ഉ​​യ​​ർ​​ന്ന ര​​ക്ത​​സ​​മ്മ​​ർ​​ദം ഉ​​ള്ള​​ത്. അ​​താ​​യ​​ത് സം​​സ്ഥാ​​ന​​ത്തെ മൂ​​ന്ന് പു​​രു​​ഷ​​ന്മാ​​രി​​ൽ ഒ​​രാ​​ളി​​ല​​ധി​​കം പേ​​ർ​​ക്ക് ര​​ക്ത​​സ​​മ്മ​​ർ​​ദ​​മു​​ണ്ട്. മു​​ൻ സ​​ർ​​വേ​​യി​​ലെ 33.8 ശ​​ത​​മാ​​ന​​ത്തേ​​ക്കാ​​ൾ ഗ​​ണ്യ​​മാ​​യ വ​​ർ​​ധ​​ന.

ന​​ഗ​​ര-​​ഗ്രാ​​മ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം ര​​ക്ത​​സ​​മ്മ​​ർ​​ദം ഉ​​ള്ള​​വ​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്. ന​​ഗ​​ര​​ങ്ങ​​ളി​​ൽ 37.2 ശ​​ത​​മാ​​ന​​വും ഗ്രാ​​മ​​ങ്ങ​​ളി​​ൽ 36.1 ശ​​ത​​മാ​​ന​​വു​​മാ​​ണ് നി​​ര​​ക്ക്.

ഉ​​യ​​ർ​​ന്ന ര​​ക്ത​​സ​​മ്മ​​ർ​​ദം എ​​ന്ന​​ത് ന​​ഗ​​ര​​ങ്ങ​​ളി​​ലെ ജീ​​വി​​ത​​ശൈ​​ലി ഉ​​ള​​വാ​​ക്കു​​ന്ന രോ​​ഗ​​മാ​​ണെ​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത ധാ​​ര​​ണ​​യെ തി​​രു​​ത്തു​​ന്ന​​താ​​ണ് കേ​​ര​​ള​​ത്തി​​ലെ ഈ ​​ക​​ണ​​ക്കു​​ക​​ൾ.

കേ​​ര​​ള​​ത്തി​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ ക​​ർ​​ണാ​​ട​​ക​​യും ത​​മി​​ഴ്‌​​നാ​​ടും പു​​രു​​ഷ​​ന്മാ​​രി​​ലെ ര​​ക്ത​​സ​​മ്മ​​ർ​​ദ നി​​ര​​ക്കി​​ൽ 28.2 ശ​​ത​​മാ​​നം വീ​​തം രേ​​ഖ​​പ്പെ​​ടു​​ത്തി. മ​​ഹാ​​രാ​​ഷ്ട്ര​​യി​​ൽ ഇ​​ത് 27.7 ശ​​ത​​മാ​​ന​​വും പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ 24.9 ശ​​ത​​മാ​​ന​​വു​​മാ​​ണ്.

തെ​​ല​​ങ്കാ​​ന​​യി​​ൽ 24.5 ശ​​ത​​മാ​​ന​​വും ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ 24.1 ശ​​ത​​മാ​​ന​​വു​​മാ​​ണ് പു​​രു​​ഷ​​ന്മാ​​രി​​ലെ നി​​ര​​ക്ക്. സ്ത്രീ​​ക​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ര​​ക്ത​​സ​​മ്മ​​ർ​​ദ നി​​ര​​ക്ക് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് രാ​​ജ​​സ്ഥാ​​നി​​ലാ​​ണ് (32 ശ​​ത​​മാ​​നം).

സ്ത്രീ​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ രാ​​ജ​​സ്ഥാ​​ന് തൊ​​ട്ടു​​പി​​ന്നാ​​ലെ 31.9 ശ​​ത​​മാ​​ന​​വു​​മാ​​യി കേ​​ര​​ള​​മു​​ണ്ട്. അ​​തി​​വേ​​ഗ​​ത്തി​​ലു​​ള്ള ന​​ഗ​​ര​​വ​​ത്ക​​ര​​ണം, മാ​​റി​​യ ഭ​​ക്ഷ​​ണ​​രീ​​തി​​ക​​ൾ, വ്യാ​​യാ​​മ​​മി​​ല്ലാ​​യ്മ, പ്രാ​​യ​​മേ​​റു​​ന്ന ജ​​ന​​സം​​ഖ്യ എ​​ന്നി​​വ​​യാ​​ണ് ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ ഇ​​ത്ത​​രം രോ​​ഗ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി ആ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. ശ​​രീ​​ര​​ഭാ​​ര​​വും അ​​മി​​ത​​വ​​ണ്ണ​​വും കൂ​​ടു​​ത​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ദ​​ക്ഷി​​ണേ​​ന്ത്യ മു​​ന്നി​​ലാ​​ണ്.

ആ​​ശു​​പ​​ത്രി പ്ര​​സ​​വ​​ങ്ങ​​ളി​​ലും കു​​ട്ടി​​ക​​ളു​​ടെ പ്ര​​തി​​രോ​​ധ കു​​ത്തി​​വെ​​പ്പു​​ക​​ളി​​ലും രാ​​ജ്യം വ​​ലി​​യ പു​​രോ​​ഗ​​തി കൈ​​വ​​രി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ജീ​​വി​​ത​​ശൈ​​ലീ രോ​​ഗ​​ങ്ങ​​ൾ ഇ​​ന്ത്യ നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​യി മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നാ​​ണ് സ​​ർ​​വേ റി​​പ്പോ​​ർ​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hypertensionhealth surveyKerala
News Summary - Kerala Tops India in Hypertension
Next Story