Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരള- തമിഴ്​നാട്​...

കേരള- തമിഴ്​നാട്​ അന്തർ സംസ്​ഥാന ബസ്​ സർവിസ്​ ഇന്നു​ മുതൽ

text_fields
bookmark_border
bus
cancel

തി​രു​വ​ന​ന്ത​പു​രം/ചെന്നൈ: ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ച​ത​ി​നെ​തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്​​ച​മു​ത​ൽ ​െക.​എ​സ്.​ആ​ർ.​ടി.​സി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കും.

കോ​വി​ഡ് വ്യാ​പ​ന​സ​മ​യ​ത്ത് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും സാ​ധാ​ര​ണ​ക്കാ​രു​ടെ യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ച്ചും സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​െൻറ ആ​വ​ശ്യം പ​രി​​ഗ​ണി​ച്ചാ​ണ് ത​മി​ഴ്നാ​ട് നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ച​ത്. ഡി​സം​ബ​ർ ആ​റി​ന്​ ​ഗ​താ​​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി രാ​ജു ‍ത​മി​ഴ്നാ​ട് ​ഗ​താ​​ഗ​ത മ​ന്ത്രി​യോ​ട് ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ത​മി​ഴ്നാ​ട് അ​നു​മ​തി ന​ൽ​കി​യ​ത്.

ബു​ധ​നാ​ഴ്​​ച മു​ത​ൽ കോ​യ​മ്പ​ത്തൂ​ർ- പാ​ല​ക്കാ​ട്​ റൂ​ട്ടി​ലെ ചെ​യി​ൻ സ​ർ​വി​സ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ അ​ന്ത​ർ സം​സ്​​ഥാ​ന ബ​സ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും. ദീ​ർ​ഘ​ദൂ​ര കെ.​എ​സ്.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ഒാ​മ്​​നി ബ​സ്​ സ​ർ​വി​സു​ക​ളും തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduInterstate Bus Service
News Summary - Kerala-Tamil Nadu inter-state bus service from today
Next Story