ഫീസ് അടക്കാൻ വൈകി; വിദ്യാർഥികളെ ക്ലാസ്മുറിയിൽ പൂട്ടിയിട്ടു
text_fieldsഹൈദരാബാദ്: ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് അഞ്ച് വയസ്സുകാരനെ ഉൾപ്പെടെ 19 വിദ്യാർഥികളെ സ്കൂൾ അധികൃതർ ക്ലാസ്മുറിയിൽ പൂട്ടിയിട്ടു. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ ശനിയാഴ്ചയാണ് സംഭവം. ഫീസ് അടക്കാൻ വൈകിയതിനാൽ പരീക്ഷ എഴുതാൻ അനുവദിക്കിെല്ലന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികളെ ക്ലാസ്മുറിയിൽ അടച്ചിടുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് കുട്ടികളെ മോചിപ്പിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചത്. രക്ഷിതാവിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെൻറിനെതിരെ കേസെടുത്തു. എന്നാൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
