സ്റ്റേഷൻ ചുമതല: പ്രതീക്ഷിച്ച ഗുണമുണ്ടായില്ലെന്ന് സി.െഎമാർ
text_fieldsകാസർകോട്: പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.െഎമാർക്ക് നൽകിയത് ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് റിപ്പോർട്ട്. 2012ലെ സുപ്രീംകോടതി ഉത്തരവിെൻറ ചുവടുപിടിച്ച് കഴിഞ്ഞ ഡിസംബർ 30ന് ഡി.ജി.പി ഇറക്കിയ ഉത്തരവുപ്രകാരമാണ് സർക്കിൾ ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻചുമതല നൽകിയത്. നടപടിയുടെ ഫലം പരിശോധിക്കാൻ രൂപവത്കരിച്ച പ്രത്യേക സമിതി സി.െഎമാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. നടപടി ദോഷംചെയ്തതായി സി.െഎമാർ സമിതിക്ക് റിപ്പോർട്ട് നൽകിയതായാണ് വിവരം. പരിശോധനാ റിപ്പോർട്ട് ഇൗമാസം 15ന് ഡി.ജി.പിക്ക് കൈമാറണമെന്നാണ് നിർദേശം.
196 പേർക്കാണ് ആദ്യഘട്ടത്തിൽ നിയമനം നൽകിയത്. കേരള പൊലീസിലെ പ്രധാന കേഡർമാരായി പ്രവർത്തിച്ച സബ് ഇൻസ്പെക്ടർമാർ നിർജീവമായി. സ്റ്റേഷനിൽ ഇവർക്ക് നിലവിലെ ജോലിയെന്തെന്ന് നിർവചിച്ചിട്ടില്ല. ഒരു സ്റ്റേഷനിൽ മുഖ്യചുമതലയിൽ ഉണ്ടാകുന്ന ഒരു ഡയറക്ട് എസ്.െഎ മറ്റ് അഡീഷനൽ എസ്.െഎമാർക്ക് തുല്യരായതോടെ ഡയറക്ട് എസ്.െഎമാർ തരംതാഴ്ത്തപ്പെട്ടവരായി. ഇവർ ഇതുവരെ ഏെറ്റടുത്ത നേതൃപരമായ ഉത്തരവാദിത്തം ഇപ്പോൾ സ്റ്റേഷനിൽ ലഭിക്കുന്നില്ല എന്നുമാത്രമല്ല, സി.െഎമാരും എസ്.െഎമാരും തരംതാഴ്ത്തപ്പെട്ട സ്ഥിതിയാണുള്ളത്. സ്റ്റേഷനിൽ അന്വേഷണവും ക്രമസമാധാനവും എസ്.െഎമാർക്ക് വേർതിരിച്ചുനൽകണമെന്നാണ് പുതിയ ചട്ടം. അത് നടന്നിട്ടില്ല. സി.പി.എമ്മിെൻറ സഹയാത്രികരായ 70 എസ്.െഎമാർക്ക് സി.െഎ ആയി പ്രമോഷൻ നൽകാനാണ് പൊലീസ് സംവിധാനത്തിെൻറ കരുത്തുതകർത്തത് എന്നാണ് ഇപ്പോൾ പൊലീസ് സേനക്കുള്ളിലെ ആക്ഷേപം.
കേരള പൊലീസ് അസോസിയേഷനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അസോസിയേഷെൻറ നേതൃനിര ഒന്നാകെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വാദിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കാനാവശ്യമായ സി.െഎമാർ പൊലീസ് സേനയിൽ ഇല്ല. അങ്ങനെ വരുേമ്പാൾ പ്രമോഷൻ നൽകി പുതിയ സി.െഎമാരെ സൃഷ്ടിക്കാം. പൊലീസിന് പുതിയ മുഖം കൊണ്ടുവരാനാണ് മാറ്റം എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും മുഖം മോശമാകാനാണ് സാധ്യതയെന്ന ആക്ഷേപമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
