കേരളത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട വിജയം കൈവരട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി; കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രാർഥിക്കുന്നുവെന്ന് അമിത് ഷാ
text_fieldsനരേന്ദ്രമോദി, അമിത് ഷാ
ന്യൂഡൽഹി: 70ാം പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.
ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊർജസ്വലമായ സാംസ്കാരിക പ്രൗഢി പ്രതിഫലിപ്പിക്കുന്ന കേരളത്തിന് മെച്ചപ്പെട്ട ആരോഗ്യവും വിജയവും കൈവരട്ടെയെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ആശംസിച്ചു.
'കേരളപ്പിറവി ദിനത്തിൽ ഏവർക്കും ഊഷ്മളമായ ആശംസകൾ! ആഗോളതലത്തിൽ വൈവിധ്യമാർന്ന മേഖലകളിൽ മികവ് പുലർത്തുന്നവരും, സർഗാത്മകതക്കും നൂതനാശയങ്ങൾക്കും പേരുകേട്ടവരുമായ ജനതയുൾക്കൊള്ളുന്ന സംസ്ഥാനമാണിത്. ഈ സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊർജസ്വലമായ സാംസ്കാരിക പ്രൗഢി പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് എപ്പോഴും മെച്ചപ്പെട്ട ആരോഗ്യവും വിജയവും കൈവരട്ടെ.'- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കേരളത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രാർഥിക്കുന്നുവെന്ന് അമിത് ഷായും ആശംസിച്ചു. 'ഐശ്വര്യപൂർണ്ണമായ ഈ കേരളപ്പിറവി ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ! കാലാതീതമായ പാരമ്പര്യം, പ്രകൃതി സൗന്ദര്യം, ജനങ്ങളുടെ സർഗ്ഗാത്മകത എന്നിവയിലൂടെ സാംസ്കാരിക ഭൂമികയിൽ ഒരു ശോഭയുള്ള ഇടമായി കേരളം നിലകൊള്ളുന്നു. സംസ്ഥാനത്തിൻ്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു.'- അമിത് ഷാ എക്സിൽ കുറിച്ചു.
അതേസമയം, കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഇന്ത്യയിലെ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു.
കേരളപ്പിറവിദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

