അദാനി വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എം.പിമാർ
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടും ഓഹരി വിപണിയിൽ നടത്തിയ തട്ടിപ്പുകളും പ്രാധാന്യത്തോടെ കാണണമെന്നും വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാർ പാർലമെന്റിൽ നോട്ടീസ് നൽകി.
എം.പിമാരായ ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, എ.എ. റഹീം, ബെന്നി ബഹനാൻ, എ.എം. ആരിഫ്, ഡോ. വി. ശിവദാസൻ എന്നിവരാണ് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയത്.
അദാനി വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് രാജ്യത്തിനുണ്ടാക്കുന്ന സാമ്പത്തികവും ധാർമ്മികവുമായ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യണമെന്നും എ.എ റഹീം എം.പി ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടും ഓഹരി വിപണിയിൽ നടത്തിയ തട്ടിപ്പുകളും പ്രാധാന്യത്തോടെ കാണണമെന്നും വിഷയം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നി ബഹനാനും ആവശ്യപ്പെട്ടു.
അദാനി വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും അദാനി ഗ്രൂപ്പിൽ ഭീമമായ കോടികൾ നിക്ഷേപിക്കാൻ മുൻകൈയെടുത്ത എസ്ബിഐയുടെയും എൽഐസിയുടെയും ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കണമെന്നും എ എം ആരിഫ് എം പി ലോകസഭയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

