Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകവർച്ച ശ്രമം;...

കവർച്ച ശ്രമം; നാസിക്കിൽ മലയാളി വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
muthoot-finance-robbery-23.
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ നാ​സി​ക്കി​ലു​ള്ള മു​ത്തൂ​റ്റ്​ ഫി​നാ​ൻ​സ്​ ശാ​ഖ​യി​ൽ ക​വ​ർ​ച്ച​ക്കാ​രു​ടെ വെ​ടി​യേ​റ്റ്​ മ​ല​യാ​ളി ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മു​ത്തൂ​റ്റി​ൽ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റാ​യ മാ​വേ​ലി​ക്ക​ര അ​റു​ന്നൂ​റ്റി​മം​ഗ​ലം മു​റു​വാ​യി​ക്ക​ര ബ്ല​സ് ഭ​വ​നി​ൽ സാ​ജു സാ​മു​വ​ലാ​ണ്​ (29) മ​രി​ച്ച​ത്. മലയാളി ഉ​ൾ​പ്പെ​ടെ മ​റ്റ്​ ര​ണ്ടു​പേ​ർ​ക്ക്​ വെ​ടി​യേ​റ്റു.

നാ​സി​ക്കി​ലെ ഉ​ന്ത്​​വാ​ടി​യി​ൽ സി​റ്റി സ​െൻറ​ർ മാ​ളി​ന​ടു​ത്ത മു​ത്തൂ​റ്റ്​ ഫി​നാ​ൻ​സി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 11.30ഒാ​ടെ​യാ​ണ്​ സം​ഭ​വം. അ​പാ​യ​മ​ണി മു​ഴ​ക്കി​യ​തോ​ടെ പ​ത​റി​യ കൊള്ളസം​ഘം സാ​ജു​വി​നു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു. പി​ന്നീ​ട്​ ക​വ​ർ​ച്ച ശ്ര​മം ഉ​പേ​ക്ഷി​ച്ച്​ സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​താ​യി നാ​സി​ക്​ ജി​ല്ല പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ വി​ശ്വാ​സ്​ ന​ഗ്രെ പാ​ട്ടീ​ൽ പ​റ​ഞ്ഞു. മു​ത്തൂ​റ്റി‍​െൻറ മും​ബൈ ഓ​ഫി​സി​ൽ സി​സ്​​റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യ സാ​ജു ഒാ​ഡി​റ്റി​ങ്ങി​നാ​യി നാ​സി​ക് ശാ​ഖ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്​​ച രാ​വി​ലെ നാ​ട്ടി​ൽ എ​ത്തി​ക്കും. പ​രേ​ത​നാ​യ സാ​മു​വ​ൽ ആ​ണ്​ സാ​ജു​വി​​െൻറ പി​താ​വ്. മാ​താ​വ്: സാ​റാ​മ്മ. ഭാ​ര്യ: ജ​യ്സി. മ​ക​ൻ: ജ​ർ​മി (ഒ​മ്പ​തു​മാ​സം). മ​ല​യാ​ളി കൈ​ലാ​ഷ് ജ​യ​നാണ്​ വെടിയേറ്റ മറ്റൊരാൾ. ഇ​യാളുടെ നി​ല ഗു​രു​ത​ര​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmuthoot financemalayalam newsNasik office
News Summary - Kerala man shot dead in daylight robbery at Muthoot Office-India news
Next Story