Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡേറ്റിങ് ആപിൽ ഫ്ലാറ്റ് തേടി; വൈറലായി മലയാളി യുവാവിന്റെ പോസ്റ്റ്

text_fields
bookmark_border
ഡേറ്റിങ് ആപിൽ ഫ്ലാറ്റ് തേടി; വൈറലായി മലയാളി യുവാവിന്റെ പോസ്റ്റ്
cancel

ന്യൂഡൽഹി: ഡേറ്റിങ് ആപിൽ ഫ്ലാറ്റ് തേടിയുള്ള പോസ്റ്റ് നൽകി വൈറലായി മലയാളി യുവാവ്. ബംബിൾ ആപിലാണ് മുംബൈയിൽ അപ്പാർട്ട്മെന്റ് തേടിയുള്ള മലയാളി യുവാവിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകളാണ് ട്വിറ്ററിൽ ഉൾപ്പടെ വൈറലാവുന്നത്.

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഫ്ലാറ്റ് ലഭിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ യുവാവ് തന്നെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും പ്രൊഫൈലിൽ നൽകിയിട്ടുണ്ട്.

ഹിന്ദിയറിയാത്ത തനിക്ക് നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് ഫ്ലാറ്റ് കണ്ടെത്തുന്നതിനായി ആരെങ്കിലും സഹായിക്കണമെന്നാണ് യുവാവി​ന്റെ ആവശ്യം. അന്ദേരി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ബ്രോക്കർ ഫീസില്ലാത്ത കെട്ടിടങ്ങളുടെ വിവരം നൽകണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാവിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി ട്വിറ്ററിലൂടെ പ്രചരിച്ചു. നിങ്ങൾ പങ്കാളിയെയാണ് ബംബിളിൽ തേടുന്നതെങ്കിൽ ഇയാൾ മുംബൈയിൽ താമസിക്കാനൊരു ഇടമാണ് തേടുന്നതെന്ന കുറി​പ്പോടെയായിരുന്നു യുവാവിന്റെ പോസ്ററിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala man hunting houses on dating app
Next Story