സ്കൂൾ വിദ്യഭ്യാസ നിലവാര സൂചിക: കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായി; പഞ്ചാബും ഛണ്ഡീഗഡും മുന്നിൽ
text_fieldsrepresentational image
ന്യൂഡൽഹി: സ്കൂൾ വിദ്യഭ്യാസ നിലവാര സൂചികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം. പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (പി.ജി.ഐ) 2.0 എന്ന പേരിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2021-22 അധ്യയന വർഷത്തിലെ റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. പഞ്ചാബും ഛണ്ഡീഗഡുമാണ് ഒന്നാം സ്ഥാനത്ത്. അടിസ്ഥാന സൗകര്യങ്ങള്‍, ഭരണനിര്‍വഹണം, തുല്യത, അധ്യാപക പരിശീലന നിലവാരം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
പ്രചേസ്ത 3-ാം കാറ്റഗറിയിലാണ് കേരളം ഇടംപിടിച്ചത്. 580 മുതൽ 640 വരെ പോയിന്‍റുള്ള സംസ്ഥാനങ്ങളാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. 609.7 ആണ് കേരളത്തിന് ലഭിച്ച പോയിന്‍റ്. ഛണ്ഡീഗഡിന് 659 പോയിന്‍റും പഞ്ചാബിന് 647.4 പോയിന്‍റുമാണുള്ളത്. പ്രചേസ്ത 2 കാറ്റഗറിയിലാണ് ഇരുസംസ്ഥാനങ്ങളും ഉൾപ്പെടുന്നത്.
1000ത്തിൽ 940ൽ അധികം പോയിന്‍റ് നേടിയാൽ ദക്ഷ് എന്ന ഗ്രേഡ് ആയിരിക്കും ലഭിക്കുക. 881നും 940നും ഇടയിൽ പോയിന്‍റ് ലഭിച്ചാൽ ഉത്കർഷ്, 821-880 അതിഉത്തം, 761-820 ഉത്തം, 701-760 പ്രചേസ്ത 1, 641-700 പ്രചേസ്ത 2, 581-640 പ്രചേസ്ത 3, 521-580 ആകാൻഷി 1, 461-520 ആകാൻഷി 2, 401-460 ആകാൻഷി 3 എന്നിങ്ങനെയാണ് മറ്റ് ഗ്രേഡുകൾ. ഇതിൽ ആദ്യ അഞ്ച് ഗ്രേഡുകളിൽ ഒരു സംസ്ഥാനവും ഉൾപ്പെട്ടിട്ടില്ല.
ആകാൻഷി 3 ഗ്രേഡിൽ ഉൾപ്പെട്ട അരുണാചൽ പ്രദേശ്, മേഘാലയ, മിസോറാം എന്നിവയാണ് പട്ടികയിൽ പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

