മലയാളി മാധ്യമപ്രവർത്തകെൻറ മൃതദേഹം നദിയിൽ
text_fieldsചെന്നൈ: മലയാളി മാധ്യമപ്രവർത്തകെൻറ മൃതദേഹം ചെന്നൈ അഡയാർ നദിയിൽ കണ്ടെത്തി. ‘ഫന്യൂസ് ടുഡേ’ പത്രത്തിെൻറ സ്പോർട്സ് ലേഖകൻ, കൊല്ലം കോട്ടമുക്ക് പുത്തൻവീട്ടിൽ സി.പി. പ്രദീപ്കുമാറാണ് (58) മരിച്ചത്. തിങ്കളാഴ്ച രാത്രി ഇൗക്കാട്ടുതങ്ങൾ ഭാഗത്തെ പാലത്തിൽനിന്നു കാൽവഴുതി നദിയിലേക്ക് വീഴുകയായിരുന്നെന്ന് കരുതുന്നു. ചൊവ്വാഴ്ച വൈകീട്ട് െക.കെ നഗറിനടുത്ത് കാശി തിയറ്ററിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ട്രിപ്ലിക്കൻ കസ്തൂരിബായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വ്യാഴാഴ്ച സ്വദേശമായ കൊല്ലത്ത് നടക്കും. ദീർഘകാലം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിെൻറ പുതുച്ചേരി ലേഖകനായിരുന്നു.
കേരളത്തിലും ഡൽഹിയിലും ചെന്നൈയിലും ഹിന്ദുസ്ഥാൻ ടൈംസ്, ദ സ്റ്റേറ്റ്സ് മാൻ, ടൈംസ് ഒാഫ് ഇന്ത്യ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നീ സ്ഥാപനങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ േജാലി ചെയ്തിരുന്നു. പുതുച്ചേരി കേഡർ െഎ.എ.എസ് ഉേദ്യാഗസ്ഥയായ സ്മിത നായരാണ് ഭാര്യ. മക്കൾ: സഞ്ജന ബാല നായർ, സിദ്ധാർഥ് (ഇരുവരും സ്കൂൾ വിദ്യാർഥികൾ).
