Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: കൂടുതൽ ജീവനുകൾ...

കോവിഡ്: കൂടുതൽ ജീവനുകൾ രക്ഷിച്ച സംസ്​ഥാനങ്ങളുടെ പട്ടികയിൽ കേരളവും

text_fields
bookmark_border
കോവിഡ്: കൂടുതൽ ജീവനുകൾ രക്ഷിച്ച സംസ്​ഥാനങ്ങളുടെ പട്ടികയിൽ കേരളവും
cancel

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷിച്ച സംസ്​ഥാനങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെടുന്നതായി സാമ്പത്തിക സർവേ. കോവിഡ്​കാല സമ്പദ്​സ്​ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക സർവേ ധനമന്ത്രി നിർമല സീതാരാമൻ​ ബജറ്റ്​ സമ്മേളനത്തി​െൻറ ആദ്യദിവസം പാർലമെൻറിൽ വെച്ചു.

കോവിഡ്​ പ്രതിരോധ നടപടികളിലൂടെ ലക്ഷം മരണങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞുവെന്ന സാമ്പത്തിക സർവേ അവകാശപ്പെടുന്നു. 37 ലക്ഷം പേർക്കിടയിൽ സംഭവിക്കുമായിരുന്ന കോവിഡ്​ ബാധ തടയാനും കഴിഞ്ഞെന്നും സർവേ വിശദീകരിക്കുന്നു.

കോവിഡ്​ പ്രതിരോധ നടപടികളിലൂടെ ഏറ്റവും കൂടുതൽ ജീവനുക​ൾ രക്ഷിച്ച സംസ്​ഥാനങ്ങളുടെ പട്ടികയിൽ കേരളത്തോടൊപ്പമുള്ളത് തെലങ്കാന, ആന്ധ്രപ്രദേശ്​ എന്നിവയാണ്. വ്യാപനം ഏറ്റവും നന്നായി തടഞ്ഞത് യു.പി, ഗുജറാത്ത്​, ബിഹാർ സംസ്ഥാനങ്ങളും, രണ്ടിലും പിന്നാക്കംപോയ സംസ്​ഥാനം മഹാരാഷ്​ട്രയാണെന്നും സർവേ പറയുന്നു.

സർവേയിലെ മറ്റു പ്രധാന അവലോകനങ്ങൾ​:

  • സമസ്​ത മേഖലകളും കോവിഡ്​ ബാധിത മുരടിപ്പ്​ നേരിടു​േമ്പാൾ കാർഷിക മേഖലയിലെ വളർച്ചയാണ്​ രജതരേഖ. സേവന, നിർമാണ, ഉൽപാദന, കയറ്റിറക്കുമതി രംഗങ്ങൾ വലിയതോതിൽ പിന്നോട്ടടിച്ചു. എന്നാൽ താഴോട്ട്​ ഇടിഞ്ഞ അതേ പോലെ വിവിധ മേഖലകൾ തിരിച്ചുവരവ്​ നടത്തും.
  • നടപ്പുവർഷം മൊത്ത ആഭ്യന്തര ഉൽപാദനം 7.7 ശതമാനം ഇടിയും. 2021-22 സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച പ്രതീക്ഷിക്കാം. പരിഷ്​കരണം, അടിസ്​ഥാന സൗകര്യ നിക്ഷേപം, ഉത്തേജന പാക്കേജ്​, വാക്​സിൻ ലഭ്യത, കുറഞ്ഞ പലിശക്ക്​ വായ്​പ എന്നിങ്ങനെ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അതിനു സഹായിക്കും. അടുത്ത രണ്ടുവർഷം അതിവേഗം വളരുന്ന സമ്പദ്​വ്യവസഥയായിരിക്കും ഇന്ത്യ.
  • തുടക്കത്തിലേ തന്നെ ലോക്​ഡൗൺ തന്ത്രം ആവിഷ്​കരിച്ചു നടപ്പാക്കിയത്​ വലിയ തോതിൽ ഫലം ചെയ്​തു. 500 കേസുകൾ റിപ്പോർട്ട്​ ചെയ്​തപ്പോൾ തന്നെ ​ഇന്ത്യ ലോക്​ഡൗൺ നടപ്പാക്കി. പരിശോധന, പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ഒരുങ്ങാൻ ആവശ്യത്തിന്​ സമയം കിട്ടി. 37 ലക്ഷം കോവിഡ്​ കേസുകളും ലക്ഷം മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു.
  • വികസിത രാജ്യങ്ങളെക്കാൾ ചെറുതാണ്​ ഇന്ത്യയുടെ സഹായ പാക്കേജ്​. മറ്റു പല രാജ്യങ്ങളും വൻകിട ഉത്തേജന പാക്കേജ്​ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ ഘട്ടംഘട്ടമായാണ്​ പാക്കേജ്​ കൊണ്ടുവന്നത്​. എന്നാൽ, സാമ്പത്തികമായ തിരിച്ചുവരവിന്​ പാക്കേജ്​ സഹായിക്കുന്നു.
  • ആരോഗ്യരംഗത്ത്​ സർക്കാറി​െൻറ നിക്ഷേപം ജി.ഡി.പി (മൊത്ത ആഭ്യന്തര ഉൽപാദനം)യുടെ ഒരു ശതമാനത്തിൽനിന്ന്​ മൂന്നു ശതമാനം വരെയാക്കണം. ടെലി മെഡിസിൻ സൗകര്യങ്ങൾ വികസിപ്പിക്കണം. പുതിയ സാമ്പത്തിക വർഷത്തിൽ ദേശീയപാത നിർമാണം വേഗത്തിലാവും. കോവിഡ് ​മൂലം പ്രതിദിന നിർമാണം 30 കിലോമീറ്ററിൽനിന്ന്​ 20 ആയി ചുരുങ്ങിയിരുന്നു. എന്നാൽ ഈ രംഗത്ത്​ വലിയ തിരിച്ചുവരവ്​ ഉണ്ടാകും.
  • ലോക്​ഡൗണിനെ തുടർന്ന്​ നാട്ടുനടപ്പായി മാറിയ ഓൺലൈൻ പഠന സ​മ്പ്രദായം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ പലവിധ അസന്തുലിതാവസ്​ഥകൾ മാറ്റിയെടുക്കാം. ഗ്രാമ-നഗര, ആൺ-​പെൺ, പ്രായ, വരുമാന അന്തരങ്ങൾ കുറച്ചുകൊണ്ടുവരാം. പലവിധ മുന്നേറ്റങ്ങൾക്കിടയിലും അസമത്വം തുടരുകയാണ്​. അവശ്യം വേണ്ടവയുടെ ലഭ്യത ഉറപ്പാക്കുന്നതിൽ മുന്നേറിയ സംസ്​ഥാനങ്ങൾ കേരളം, പഞ്ചാബ്​, ഹരിയാന, ഗുജറാത്ത്​ എന്നിവയാണ്​. പിന്നാക്കം നിൽക്കുന്നത്​ ഒഡിഷ, ഝാർഖണ്ഡ്​​, പശ്ചിമ ബംഗാൾ, ത്രിപുര തുടങ്ങിയവ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19economic survey 2021
Next Story