Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോരക്ഷക ഗുണ്ടകളുടെ...

ഗോരക്ഷക ഗുണ്ടകളുടെ ശംഖ്​വിളി; പാൽ വിതരണം

text_fields
bookmark_border
ഗോരക്ഷക ഗുണ്ടകളുടെ ശംഖ്​വിളി; പാൽ വിതരണം
cancel

ന്യൂഡൽഹി:  കേരള ഹൗസിലേക്ക്​​ ഗോരക്ഷക ഗുണ്ടകൾ തള്ളിക്കയറി ശംഖ്​ വിളിക്കുകയും പാൽ വിതരണം നടത്തുകയും ചെയ്​തു. ഡൽഹി പൊലീസിനെ കാഴ്​ചക്കാരാക്കിയായിരുന്നു ഹിന്ദുത്വ വാദികളുടെ പ്രകടനം.

കേരളത്തിൽ ബീഫ്​ ഫെസ്​റ്റിവൽ നടത്തുന്നുവെന്ന്​ ആരോപിച്ചാണ്​ ഭാരതീയ ഗോരക്ഷാ ക്രാന്തി പ്രവർത്തകർ വ്യാഴാഴ്ച രാത്രി തള്ളിക്കയറിയത്​. രാത്രി 8.30 ഒാടെയായിരുന്നു സംഭവം. ആദ്യം കേരള ഹൗസിന്​ പുറത്തുവന്ന്​ പാൽപാത്രവുമായി തമ്പടിച്ച സംഘം ശംഖ്​ വിളിച്ചു. തുടർന്ന്​ ബലമായി തള്ളിക്കയറി പാൽ വിതരണം ചെയ്യാൻ തുടങ്ങി. പെ​െട്ടന്നുണ്ടായ പ്രതിഷേധവും തള്ളിക്കയറ്റവും കേരള ഹൗസിലുണ്ടായിരുന്നവരെ പരിഭ്രാന്തിയിലാഴ്​ത്തി.

സ്ഥലത്തെത്തിയ ഡൽഹി പൊലീസ്​ പ്രതിഷേധക്കാരോട്​ പുറത്തു പോകണമെന്നാവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ ധർമത്തി​​​െൻറ ആൾക്കാരാണെന്നും ആർക്കും തടയാൻ കഴിയില്ലെന്നും പ്രവർത്തകർ ആക്രോശിച്ചതോടെ പൊലീസ്​ പിൻവാങ്ങി. ‘കേരളത്തിൽ ബീഫ്​ ഫെസ്​റ്റിവൽ നടത്തുകയാണ്​, ഇൗ പാൽ കുടിച്ചി​െട്ടങ്കിലും കേരളീയർക്ക്​ ബുദ്ധിവെക്ക​േട്ട’യെന്നും പ്രതിഷേധക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നു.  കേ​രള ഹൗസ്​ കൺട്രോളർ പി. രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ സ്ഥലത്ത്​ എത്തിയെങ്കിലും പൊലീസ്​ കാഴ്​ചക്കാരായതോടെ നിസ്സഹായരായി. ഒടുവിൽ പ്രതിഷേധം കഴിഞ്ഞശേഷമാണ്​ സംഘം സ്ഥലം വിട്ടത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala house
News Summary - kerala house protest by cow vigilent
Next Story