മംഗലാപുരം: ഇതര മതക്കാരനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ വീട്ടു തടങ്കലിൽ വെച്ചിരുന്ന പെൺകുട്ടി മോചിതയായി.രണ്ടു വർഷമായി വീട്ടു തടങ്കലിലാണെന്നു കാണിച്ചു പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് മംഗലാപുരം സീനിയർ അഡിഷണൽ സെഷൻസ് കോടതിയാണ് പെൺകുട്ടിയെ മോചിതയാക്കിയത്.
അമ്മാവനൊപ്പം പെൺകുട്ടി ഇന്ന് കേരളത്തിലേക്ക് തിരിക്കും. ആർ.എസ്.എസ് -ബി.ജെ.പി നേതാക്കളുടെ നിയന്ത്രണത്തിലുള്ള സ്‌ഥലങ്ങളിലാണ് അമ്മ തന്നെ പാർപ്പിച്ചിരിക്കുന്നതെന്നു പെൺകുട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു.