കേരളത്തിന് സഹായം; ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ തായ് സ്ഥാനപതിയോട് കേന്ദ്രം
text_fieldsന്യൂഡൽഹി: കേരളത്തിന് പ്രളയ ദുരിതാശ്വാസ സഹായം കൈമാറുന്ന ചടങ്ങിൽ പെങ്കടുക്കാതെ വിട്ടുനിൽക്കാൻ തായ്ലൻഡ് സ്ഥാനപതിയോട് കേന്ദ്ര സർക്കാർ ഉപദേശം. അംബാസഡർ ഇക്കാര്യം ട്വീറ്റ് ചെയ്തു. കേരളത്തിന് ഉദാരമായി സഹായം നൽകുന്ന കമ്പനികളോട് നന്ദിയുണ്ടെന്നും സഹായം കൈമാറുന്ന ചടങ്ങിൽ പെങ്കടുക്കാനാവാത്തതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ദുരഭിമാനവും ധാർഷ്ട്യവും കാണിക്കുകയാണെന്ന് വ്യക്തമാക്കി എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ തായ്ലൻഡ് സ്ഥാനപതിയുടെ ട്വിറ്റർ ഷെയർ ചെയ്തു. നേരത്തേ, തായ്ലൻഡ് സർക്കാർ കേരളത്തിന് സഹായം പ്രഖ്യാപിച്ചെങ്കിലും വിദേ ശം നയം ചൂണ്ടിക്കാട്ടി കേന്ദ്രം നിരസിച്ചത് വിവാദമായിരുന്നു.
