Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലെ...

കേരളത്തിലെ പ്രളയത്തിന്​ കാരണം കാലാവസ്​ഥ വ്യതിയാനം

text_fields
bookmark_border
കേരളത്തിലെ പ്രളയത്തിന്​ കാരണം കാലാവസ്​ഥ വ്യതിയാനം
cancel

ന്യൂ​ഡ​ല്‍ഹി: ​സം​സ്​​ഥാ​ന​ത്തു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ന്​ കാ​ര​ണം രാ​ജ്യ​ത്തെ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​മെ​ന്ന്​ ഇ​ന്ത്യ​ന്‍ ​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ കെ.​ജെ. ര​മേ​​ശ്​. ജൂ​ലൈ​യി​ല്‍ കേ​ര​ള​ത്തി​ലെ ജ​ല​സം​ഭ​ര​ണി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് പ​തി​വി​ന​പ്പു​റം ക​വി​ഞ്ഞു​നി​ന്ന സ​മ​യ​ത്താ​ണ് പേ​മാ​രി ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​യി​ലെ വ​ര്‍ഷ​കാ​ല​ത്തി​ല്‍ ഗ​ണ്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം എ​ൻ.​ഡി.​ടി.​വി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 1947ന് ​ശേ​ഷം ഇ​ന്ത്യ​യി​ലെ വ​ര്‍ഷ​പാ​ത​ത്തി​​​െൻറ കൂ​ടി​യ തോ​ത് 10 മു​ത​ല്‍ 15 സ​​െൻറീ​മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍ന്നു. ഏ​റ്റ​വും കു​റ​ഞ്ഞ വ​ര്‍ഷ​പാ​ത തോ​ത് അ​ഞ്ച് സ​​െൻറീ​മീ​റ്റ​റാ​യി ഉ​യ​രു​ക​യും ചെ​യ്തു. ഇ​ത് ആ​ഗോ​ള താ​പ​ന​ത്തി​​​െൻറ അ​ന​ന്ത​ര ഫ​ല​മാ​ണ്. കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ പ​ഠ​ന​ങ്ങ​ളും റി​പ്പോ​ര്‍ട്ടു​ക​ളും രാ​ജ്യം വി​ശ​ദ​മാ​യി പ​ഠി​ക്കേ​ണ്ട​തു​ണ്ട്.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് ജ​ലാ​ശ​യ​ങ്ങ​ളി​ലെ​യും സം​ഭ​ര​ണി​ക​ളി​ലെ​യും ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ​ഠ​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യും പു​തി​യ മു​ന്‍ക​രു​ത​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കു​ക​യും വേ​ണം. ഇ​തി​നാ​യി ഒ​രേ മാ​ര്‍ഗ​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും ഒ​രേ രീ​തി​യി​ല്‍ പ​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഇ​തി​നാ​യി ഫ​ല​പ്ര​ദ​മാ​യ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cmdrfkerala floodAfter Flood
News Summary - kerala flood reason- kerala news
Next Story