പ്രളയം: ഗർഭിണിയെ രക്ഷിച്ച കമാൻഡർക്കും ക്യാപ്റ്റനും പുരസ്കാരം
text_fieldsസിംഗപ്പൂർ സിറ്റി: കേരളം കണ്ട മഹാപ്രളയത്തിൽ നിന്ന് പൂർണ ഗർഭിണിയെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്ന ദൃശ്യം മറക്കാനാവില്ല. രക്ഷാ പ്രവർത്തനത്തിെൻറ പ്രതീകാത്മക ചിത്രമായി അത്. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരെ നാടെങ്ങും മുക്തകണ്ഠം വാഴ്ത്തി.
അന്ന് ജീവൻപോലും അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് തുനിഞ്ഞിറങ്ങിയവരിൽ രണ്ടുപേരെ തേടിയെത്തിയത് ‘ഏഷ്യൻ ഒാഫ് ദി ഇയർ’ പുരസ്കാരം. വ്യോമസേന ഹെലികോപ്ടർ പൈലറ്റുമാരായി പ്രളയമേഖലയിൽ പ്രവർത്തിച്ച കമാൻഡർ വിജയ് വർമയും (46) ക്യാപ്റ്റൻ രാജ്കുമാറുമാണ് (54) അന്തർദേശീയ ബഹുമതിക്കർഹരായത്.
കൊച്ചി നഗരത്തിനടുത്ത് വർമ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടപ്പോഴായിരുന്നു ഗർഭിണിയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിലെത്തിച്ച ഉടൻ യുവതി കുഞ്ഞിന് ജന്മം നൽകി. കൊച്ചിയിൽതന്നെ മറ്റൊരിടത്ത് കെട്ടിടത്തിെൻറ മുകൾ നിലയിൽ കുടുങ്ങിയ 26 പേരെ അതിസാഹസികമായി രക്ഷിച്ചതിനാണ് ക്യാപ്റ്റൻ രാജ്കുമാറിന് പുരസ്കാരം. മൊത്തം 32 പേരെയാണ് ജീവിതത്തിെൻറ കരപറ്റിച്ചത്. സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രമായ ‘ദ സ്ട്രൈറ്റ് ടൈംസ്’ ആണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഇവരുടെ ഏഴാമത് പുരസ്കാരമാണിത്.
ഇന്തോനേഷ്യയിലെ സുലാവസിയിൽ ഭൂകമ്പത്തെതുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സിംഗപ്പൂർ പാരാൈഗ്ലഡറായിരുന്ന മരിച്ച നി േങ്കാങ് ചുങ്, തായ്ലൻഡിലെ ഗുഹയിൽ രക്ഷാപ്രവർത്തനം നടത്തിയവർ, ഇന്തോനേഷ്യൻ ദുരന്തനിവാരണ വിഭാഗം വക്താവ് സുതോപോ പുർവോ എൻഗോരോ എന്നിവർക്കൊപ്പമാണ് ഇന്ത്യൻ പൈലറ്റുമാർ പുരസ്കാരം പങ്കിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
