Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉപതെരഞ്ഞെടുപ്പ്​: ആകെ...

ഉപതെരഞ്ഞെടുപ്പ്​: ആകെ പോളിങ്​ 57 ശതമാനം

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്​: ആകെ പോളിങ്​ 57 ശതമാനം
cancel

കേ​ര​ള​ത്തി​ൽ അ​ട​ക്കം 18 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 51 നി​യ​മ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കും ര​ണ്ട്​ ലോ​ക്​​സ​ഭ സീ​ റ്റു​ക​ളി​ലേ​ക്കും ​ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 57 ശ​ത​മാ​നം പോ​ളി​ങ്. ​ൈവ​കു​ന്നേ​രം ഏ​ഴു മ​ണി​വ​രെ​യ ു​ള്ള ക​ണ​ക്കാ​ണി​ത്. വോ​​ട്ടെ​ടു​പ്പ്​ എ​ല്ലാ​യി​ട​ത്തും ​ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്ന്​ തെ​ര​ഞ ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ന​ട​ന്ന വോ​​ട്ടെ​ടു​പ്പി​ൽ സ​ഹാ​ര​ൻ​പു​ർ ജി​ല്ല​യി​ലെ ഗം​ഗോ മ​ണ്ഡ​ല​ത്തി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം ​േപാ​ളി​ങ്​-60.30 ശ​ത​മാ​നം. ഏ​റ്റ​വും കു​റ​വ്​ ല​ഖ്​​നോ ക​േ​ൻ​റാ​ൺ​മ​​െൻറി​ൽ -28.53 ശ​ത​മാ​നം. അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ പ​ടി​ഞ്ഞാ​റ​ൻ ഖൊ​ൻ​സ മ​ണ്ഡ​ല​ത്തി​ൽ 90 ശ​ത​മാ​നം പേ​ർ വോ​ട്ട്​ ചെ​യ്​​തു. ഛത്തി​സ്​​ഗ​ഢി​ലെ ചി​ത്ര​കൂ​ട്​ -74, മ​ധ്യ​പ്ര​ദേ​ശി​ലെ ജാ​ബു​വ 62, തെ​ല​ങ്കാ​ന​യി​ലെ ഹു​സൂ​ർ​ന​ഗ​ർ -84, മേ​ഘാ​ല​യ​യി​ലെ ഷെ​ല്ല -84.56 ശ​ത​മാ​നം വീ​ത​വും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി. ഈ ​സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ഓ​രോ മ​ണ്ഡ​ല​ത്തി​ലാ​ണ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ്​ (ര​ണ്ട്​ സീ​റ്റ്) -70, പ​ഞ്ചാ​ബ്​ (നാ​ല്) -60, ഗു​ജ​റാ​ത്ത് (ആ​റ്) - 51, രാ​ജ​സ്​​ഥാ​ൻ (ര​ണ്ട്) -66, സി​ക്കിം (മൂ​ന്ന്) -70 ശ​ത​മാ​ന​വു​മാ​ണ്​ വോ​ട്ട്​ നി​ല. ത​മി​ഴ്​​നാ​ട്ടി​ലെ വി​ക്ര​വ​ണ്ടി -84.36, നാ​ങ്കു​നേ​രി -66.10 ശ​ത​മാ​നം വീ​ത​മാ​ണ്​ പോ​ളി​ങ്. പു​തു​ച്ചേ​രി​യി​ലെ കാ​മ​രാ​ജ്​ ന​ഗ​റി​ൽ 70 ശ​ത​മാ​ന​മാ​ണ്​ വോ​ട്ട്​ നി​ല.

ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളാ​യ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ സ​ത്താ​ര​യി​ൽ 60ഉം ​ബി​ഹാ​റി​ലെ സ​മ​സ്​​തി​പു​രി​ൽ 45 ശ​ത​മാ​ന​വും പേ​ർ ​േവാ​ട്ട്​​ചെ​യ്​​തു. അ​വ​സാ​ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ വോ​ട്ട്​ ശ​ത​മാ​ന​ത്തി​ൽ വ്യ​ത്യാ​സം വ​രു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ 15 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഡി​സം​ബ​ർ അ​ഞ്ചി​ലേ​ക്ക്​ മാ​റ്റി.

Show Full Article
TAGS:kerala By Election bjp UDF ldf kerala news 
Next Story