Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right311.95 കോടി രൂപ...

311.95 കോടി രൂപ അനുവദിച്ചിട്ടും കേരളം അപേക്ഷിച്ചില്ല -നിർമല സീതാരാമൻ

text_fields
bookmark_border
311.95 കോടി രൂപ അനുവദിച്ചിട്ടും കേരളം അപേക്ഷിച്ചില്ല -നിർമല സീതാരാമൻ
cancel

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍നി​ന്ന് 311.95 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും കേ​ര​ള സ​ർ​ക്കാ​ർ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​ര​മാ​ൻ ​ലോ​ക്സ​ഭ​യി​ൽ. ഗ്രാ​ന്റ് അ​നു​വ​ദി​ക്കു​ന്ന​തും സം​സ്ഥാ​നം അ​തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തും ര​ണ്ട് വ്യ​ത്യ​സ്ത കാ​ര്യ​ങ്ങ​ളാ​ണെ​ന്നും കേ​ര​ള​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് അ​പേ​ക്ഷ​യൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും കേ​ന്ദ്രം ന​ൽ​കേ​ണ്ട തു​ക കു​ടി​ശ്ശി​ക​യാ​യി കി​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം.​പി മാ​ണി​ക്ക്യം ടാ​ഗോ​റി​​ന്റെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

311.95 കോ​ടി രൂ​പ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച​താ​ണ്. വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ അ​പാ​യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക്കാ​യി 72 കോ​ടി രൂ​പ, കാ​ട്ടു​തീ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​ക്കാ​യി 17.73 കോ​ടി രൂ​പ, തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ന​ഗ​ര വെ​ള്ള​പ്പൊ​ക്ക റി​സ്‌​ക് മാ​നേ​ജ്‌​മെ​ന്റ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി 222.22 കോ​ടി രൂ​പ എ​ന്നി​വ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും സം​സ്ഥാ​നം ഒ​രു രൂ​പ​പോ​ലും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. സം​സ്ഥാ​നം ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ക്കു​മ്പോ​ൾ മാ​ത്ര​മേ തു​ക വി​ട്ടു​ന​ൽ​കൂ. അ​നു​വ​ദി​ക്കു​ന്ന​തും അ​പേ​ക്ഷി​ക്കു​ന്ന​തും ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ്. കൂ​ടാ​തെ, അ​ടു​ത്ത ഘ​ട്ട ഫ​ണ്ട് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​നം മു​ൻ തു​ക​യു​ടെ വി​നി​യോ​ഗ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala SitharamanUnion Finance MinisterKeralaNational Disaster Response Fund
News Summary - Kerala did not apply despite being allocated Rs 311.95 crore - Nirmala Sitharaman
Next Story