Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിണറായി ‘ചീഫ്​ മർഡറർ’...

പിണറായി ‘ചീഫ്​ മർഡറർ’ എന്ന്​ ബി.​ജെ.പി നേതാവ്​

text_fields
bookmark_border
പിണറായി ‘ചീഫ്​ മർഡറർ’ എന്ന്​ ബി.​ജെ.പി നേതാവ്​
cancel

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയൻ ‘ചീഫ്​ മർഡറർ’ ആണെന്ന്​ ബി.ജെ.പി ദേശീയ നേതാവ്. ബി.ജെ.പി നേതാവ് ജി.വി.എല്‍ നരസിംഹ റാവുവാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ കൊലപാതകങ്ങളുടെ ആസൂത്രകനാണെന്ന​ പരാമർശം നടത്തിയത്​. സി.പി.എമ്മിനെ 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്' എന്നാണ് അദ്ദേഹം വിമർശിച്ചത്​. വിമര്‍ശിച്ചത്.

‘‘ സി.പി.എം– കൊലപാതകികളുടെ പാര്‍ട്ടി എന്നതുപോലെയാണ്​ പ്രവർത്തിച്ചു വരുന്നത്​. ഇതു പോലൊരു സർക്കാർ വേറെയില്ല. കഴിഞ്ഞ 13 മാസങ്ങളായി ബി.ജെ.പി, ആർ.എസ്​.എസ്​ പ്രവർത്തകർ നിഷ്​ഠൂരമായി കൊലചെയ്യപ്പെടുകയാണ്​. കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ യഥാർഥ മുഖം ജനങ്ങൾ മനസിലാക്കി കഴിഞ്ഞു.  സി.പി.എമ്മി​​െൻറ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ രാഷ്​ട്രീയ കൊലപാതകങ്ങളുടെ ആസൂത്രകനാണെന്നും റാവു പറഞ്ഞു. 

 മുഖ്യമന്ത്രി കൊലപാതകങ്ങളുടെ ആസൂത്രകനാകുന്നത്​ അപലപനീയമാണ്​. എന്നാൽ ഇടതുപക്ഷത്തിന്​ വേണ്ടി അക്രമം നടത്തുന്നവരുടെ സുരക്ഷിത സ്ഥലമാണ്​ കേരളം. സംസ്ഥാന സർക്കാർ അക്രമികൾക്ക്​ അനുകൂല സാഹചര്യമൊരുക്കുകയാണ്​. കേരളത്തിലെ രാഷ്​ട്രീയ കൊലപാതകങ്ങളിൽ ആശങ്കയുണ്ട്​. അക്രമങ്ങൾക്കെതിരെ സർക്കാർ ശകതമായ നടപടിയെടുക്കണമെന്നും റാവു പറഞ്ഞു. 

തിരുവനന്തപുരത്ത്​ ആര്‍.എസ്.എസ് പ്രവർത്തകൻ രാജേഷി​​െൻറ കൊലപാതകത്തെ തുടർന്ന്​ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി  കേരളത്തിലെത്തിയിരുന്നു.  ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ദേശീയ തലത്തിലെത്തിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newschief murdererbjpKerala News
News Summary - Kerala CM Pinarayi Vijayan working like 'chief murderer' for CPM, says BJP
Next Story