Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രണ്ടാം...

കോവിഡ്​ രണ്ടാം തരംഗത്തിൽ നിന്ന്​ പുറത്തു കടക്കുന്നതിൽ കേരളം മന്ദഗതിയിൽ

text_fields
bookmark_border
covid test
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തിൽ നിന്ന്​ പുറത്തു കടക്കുന്ന കാര്യത്തിൽ രാജ്യത്ത്​ കേരളം ഏറ്റവും മന്ദഗതിയിലെന്ന്​​ റി​പ്പോർട്ട്​. എസ്‌.ബി.‌ഐ റിസർച്ച് പ്രസിദ്ധീകരിച്ച 'കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈൻ' എന്ന റിപ്പോർട്ടിലാണ്​ ഇക്കാര്യങ്ങൾ പറയുന്നത്​. കേരളത്തെ പോലെ മഹാരാഷ്​ട്രയും രണ്ടാം തരംഗത്തെ മറി കടക്കുന്നത്​ മന്ദഗതിയിലാണ്​.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ ആഴ്ചയിൽ പുതുതായി സ്ഥിരീകരിക്കപ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണത്തിൽ രാജ്യത്ത്​ 11 ശതമാനത്തിന്‍റെ കുറവ്​ രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ അത്​ ഏഴ്​ ശതമാനം വർധിക്കുകയാണുണ്ടായത്​. മഹാരാഷ്​ട്രയിൽ നാല്​ ശതമാനമാണ്​ കുറവ്​ രേഖപ്പെടുത്തിയത്​. മാത്രമല്ല, പുതിയ കേസുകളിൽ 48 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമായാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഇരു സംസ്ഥാനങ്ങളിലുമായി പുതുതായി ഒന്നര ലക്ഷം പേർക്കാണ്​ രോഗം ബാധിച്ചത്​.

അതേസമയം, രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും രാജ്യം ഏറെ ഭയപ്പെടുന്ന കൊറോണ വൈറസിന്‍റെ മൂന്നാം തരംഗം ആഗസ്റ്റ് പകുതിയോടെ ഇന്ത്യയെ ബാധിക്കുമെന്നും സെപ്റ്റംബറിൽ കേസുകൾ ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗത്തിലെ ഉയർന്ന കേസുകളുടെ ശരാശരി രണ്ടാം തരംഗത്തിലേതിനേക്കാൾ 1.7 ഇരട്ടിയാകുമെന്നും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. വാക്​സിനേഷൻ മാത്രമാണ് ഏക രക്ഷയെന്നാണ് എസ്​.ബി.ഐ ഗ്രൂപ്പ്​ മുഖ്യ സാമ്പത്തിക ഉപദേഷ്​ടാവ്​ സൗമ്യ കാന്തി ഘോഷ്​​​ ​റിപ്പോർട്ടിൽ​ നിർദേശിക്കുന്നത്​​.

മെയ്​ രണ്ടാം വാരത്തിൽ രാജ്യത്തെ കോവിഡ്​ രണ്ടാം തരംഗത്തിന്‍റെ കേസുകൾ ഉയർന്നേക്കാമെന്ന്​ എസ്​.ബി.ഐ റിസർച്ച് കൃത്യമായി​ പ്രവചിച്ചിരുന്നു.

ഇന്ത്യയിൽ ജനസംഖ്യയുടെ 4.6 ശതമാനം പേർക്ക് മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂ, 20.8 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചു. യു.എസ് (47.1 ശതമാനം), യു.കെ (48.7 ശതമാനം), ഇസ്രായേൽ (59.8 ശതമാനം), സ്‌പെയിൻ (38.5 ശതമാനം), ഫ്രാൻസ് (31.2 ശതമാനം) എന്നിങ്ങനെയാണ്​ മറ്റ്​ രാജ്യങ്ങളിലെ വാക്​സിനേഷൻ സംബന്ധിച്ച കണക്ക്​.

രാജ്യത്തെ12 സംസ്ഥാനങ്ങളിൽ നിന്നായി ഡെൽറ്റ പ്ലസ് വകഭേദത്തിന്‍റെ 51 കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid recovery​Covid 19covid second wave
News Summary - Kerala at Slowest Recovery Pace after Second Wave of Covid-19: Report
Next Story