Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസത്യപ്രതിജ്ഞ ചടങ്ങ്​...

സത്യപ്രതിജ്ഞ ചടങ്ങ്​ ലളിതമായി നടത്തുന്നതാണ്​ കേരളമെന്ന​ മരണവീടിന്​ നല്ലതെന്ന്​​ എറണാകുളം-അങ്കമാലി അതിരൂപത

text_fields
bookmark_border
സത്യപ്രതിജ്ഞ ചടങ്ങ്​ ലളിതമായി നടത്തുന്നതാണ്​ കേരളമെന്ന​ മരണവീടിന്​ നല്ലതെന്ന്​​ എറണാകുളം-അങ്കമാലി അതിരൂപത
cancel

അങ്കമാലി: രണ്ടാം പിണറായി സർക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്​ ലളിതമായി നടത്തുന്നതാണ്​ കേരളമെന്ന മരണവീടിന്​ നല്ലതെന്ന്​ എറണാകുളം അങ്കമാലി അതിരൂപത. മുഖപത്രമായ സത്യദീപത്തിലെ എഡിറ്റോറിയലിലാണ് സത്യപ്രതിജ്ഞ ചടങ്ങിനെതിരായ​ വിമർശനം. ലോക്​ഡൗണിലൂടെ അകത്തിരിക്കാൻ നിർബന്ധിതരായ ജനങ്ങൾക്ക്​ തെറ്റായ സന്ദേശം നൽകുന്നതാണ്​ ഈ സത്യപ്രതിജ്ഞാഘോഷമെന്ന്​ സത്യദീപം വിമർശിക്കുന്നു.

മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേൽക്കാൻ ഗവർണറും പ്രതിജ്ഞ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും മാത്രമാണ്​ അനിവാര്യമെന്നാണ്​ നിയമവിദഗ്​ധരുടെ അഭിപ്രായം. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സാന്നിദ്ധ്യം പോലും അത്യാവശ്യമില്ല. സുപ്രീംകോടതിയുടെ 48ാം ചീഫ്​ ജസ്റ്റിസായി എൻ.വി രമണ ചുമതലയേറ്റെടുത്തത്​ 30ൽ താഴെ ആളുകളുടെ സാന്നിധ്യത്തിലായിരുന്നുവെന്ന്​ സത്യദീപം ഓർമിപ്പിച്ചു.

പ്രധാനമ​ന്ത്രിയുടെ സെൻട്രൽ വിസ്​ത പദ്ധതിയേയും സത്യദീപം വിമർശിക്കുന്നുണ്ട്​. നിറഞ്ഞു കവിയുന്ന ആശുപത്രികളും ചിതയണയാത്ത ശ്മശാനങ്ങളും ഒഴുകി നടക്കുന്ന മൃതദേഹങ്ങളും ഓക്‌സിജൻ സിലിണ്ടറിനായി കിലോമീറ്റര്‍ നീളുന്ന കാത്തിരിപ്പുകളും കേവല ദുരന്തമല്ലെന്ന്​ ഉന്നത നീതിപീഠങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്​. ഈ സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടെയുള്ള 'സെന്‍ട്രല്‍ വിസ്താ' പദ്ധതിക്ക് ഇളവ് തേടുന്ന ഭരണകൂടം ജനവിരുദ്ധമാണെന്ന്​ തിരിച്ചറിയണമെന്നാണ്​​ സത്യദീപത്തിന്‍റെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:archdiocesePinarayi VijayanPinarayi Vijayan
News Summary - Kerala Angamaly Archdiocese says it is better for Kerala to have a simple swearing in ceremony
Next Story