Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക് ഡൗൺ: 83 കെനിയൻ...

ലോക് ഡൗൺ: 83 കെനിയൻ പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി

text_fields
bookmark_border
kenya-airways
cancel

ഹൈദരാബാദ്: ലോക് ഡൗണിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ 83 കെനിയൻ പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി. കെനിയൻ എയർവേസിന്‍റെ പ്രത്യേക വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. 

ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് 51 കെനിയൻ പൗരന്മാരുമായാണ് ഇൻഡിഗോ എയർവേസിന്‍റെ ആഭ്യന്തര വിമാനം ഹൈദരാബാദിൽ എത്തിയത്. അവിടെ നിന്നും ശേഷിക്കുന്ന 32 പേരെയും കയറ്റി വിമാനം  മുംബൈയിലേക്ക് പറന്നു. മുംബൈയിൽ നിന്നാണ് കെനിയൻ എയർവേഴ്സിന്‍റെ പ്രത്യേക വിമാനത്തിൽ സംഘം കെനിയയിലേക്ക് മടങ്ങിയത്. 

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തിനുള്ളിൽ പ്രവേശിപ്പിച്ചത്. കൂടാതെ, വിമാനത്താവളത്തിൽ സാമൂഹ അകലം പാലിച്ചാണ് യാത്രക്കാർക്കുള്ള ഇരിപ്പിടം ഒരുക്കിയിരുന്നത്. 

ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് 12 വിമാനങ്ങൾ യു.കെ, യു.എ.ഇ, യു.എസ്, ജർമനി, കെനിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരുമായി സ്വദേശത്തേക്ക് പറന്നിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newslock downKenyan ciotizen
News Summary - Kenya Special flight airlifts 32 Kenyans stranded in India -India News
Next Story