200 രൂപയുടെ കടംവീട്ടാൻ കടൽ കടന്നൊരു എം.പി; വിശ്വസിക്കാനാകാതെ കാശിനാഥ്
text_fieldsമുംബൈ: കടം വാങ്ങിയവർ മുഖംതിരിച്ചു കടന്നുപോകുന്ന കാലത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ് ബാക്കിവെച്ച 200 രൂപയുട െ കടംവീട്ടാൻ ഒരാൾ വരിക. അതും കടൽകടന്ന്. ഒൗറംഗാബാദിലെ കാശിനാഥ് ഗാവ്ലിക്ക് അതങ്ങ് വിശ്വസിക്കാൻ കഴിയുന്നില ്ല. കടം വീട്ടാൻ വന്നതാക്കട്ടെ ചില്ലറക്കാരനുമല്ല കെനിയയിലെ പാർലമെന്‍റ് അംഗം റിച്ചാർഡ് തോൻഗി.
തിങ്കളാഴ്ചയാണ് കടം തിരിച്ചടക്കാൻ റിച്ചാർഡ് ഭാര്യയോടൊപ്പം കാശിനാഥിന്‍റെ വീട്ടിൽ എത്തിയത്. 1985ൽ ഒൗറംഗാബാദിലെ ഒരു കോളജിൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു റിച്ചാർഡ്. അന്ന് ഒൗറംഗാബാദിലെ വാംഖഡെ നഗറിലായിരുന്നു റിച്ചാർഡിന്‍റെ താമസം. അവിടെ പലചരക്ക് കച്ചവടമായിരുന്നു കാശിനാഥിന്.
ആ ദാരിദ്ര കാലത്ത് ഇവരാണ് എന്നെ സഹായിച്ചത്. ഒരിക്കൽ ഇവിടെവന്ന് കടംവീട്ടുകയും നന്ദി പറയുകയും ചെയ്യണമെന്ന് ഏറെക്കാലമായുള്ള ചിന്തയാണ്. ഇൗ മുഹൂർത്തം എന്നെ വികാരാധീനനാക്കുന്നു -റിച്ചാർഡ് പറഞ്ഞു.
ഇന്ന് കാശിനാഥ് എഴുപതുകളിലാണ്. ഉച്ചഭക്ഷണത്തിന് ഹോട്ടലിലേക്ക് പോകാൻ അവർ ശ്രമിച്ചെങ്കിലും തന്റെ നിർബന്ധത്തിന് വഴങ്ങി അവരോടൊപ്പം വീട്ടിലെ ഭക്ഷണം കഴിച്ചുവെന്ന് റിച്ചാർഡ് പറഞ്ഞു. കാശിനാഥനെ തന്റെ നാട്ടിലേക്ക് ക്ഷണിച്ചാണ് റിച്ചാർഡ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

