കലാപബാധിത മേഖലകൾ സന്ദർശിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: സംഘ്പരിവാർ നേതൃത്വത്തിൽ വ്യാപക കലാപം അഴിച്ചുവിട്ട വടക്കു കിഴക്കൻ ഡൽഹിയിലെ പ്രദേശങ്ങളിൽ മുഖ്യമന്ത ്രി അരവിന്ദ് കെജ്രിവാൾ സന്ദർശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒപ്പമുണ്ടായിരുന്നു.
കലാപം അരങ്ങേറി യ പ്രദേശങ്ങളിലെ ജനങ്ങളുമായി ഇരുവരും സംസാരിച്ചു. ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഡൽഹി ഹൈകോടതി ഇന്ന് നിർദേശിച്ചിരുന്നു.
Delhi CM Arvind Kejriwal and Deputy CM Manish Sisodia are visiting sensitive areas in #NortheastDelhi and interacting with the local residents there, to take stock of the situation of the area. pic.twitter.com/khsoWN9pLh
— ANI (@ANI) February 26, 2020
കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും മാധ്യമങ്ങളെ കാണുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു. വടക്കു കിഴക്കൻ ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണറുമായി അദ്ദേഹം ചർച്ചനടത്തുകയും ചെയ്തു.
