Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈകോടതിയുമായി...

ഹൈകോടതിയുമായി കെജ്രിവാൾ ഏറ്റുമുട്ടലിന്

text_fields
bookmark_border
ഹൈകോടതിയുമായി കെജ്രിവാൾ ഏറ്റുമുട്ടലിന്
cancel

ന്യൂ​ഡ​ൽ​ഹി: അ​ത്യ​പൂ​ർ​വ​വും കോ​ട​തി​യു​മാ​യി നേ​രി​ട്ടു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന​തു​മാ​യ ന​ട​പ​ടി​യി​ൽ, ‘പ​ക്ഷ​പാ​തി’​യാ​യ ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി​ക്ക് മു​മ്പാ​കെ മ​ദ്യ​ന​യ കേ​സി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ. ആ​ർ.​എ​സ്.​എ​സു​മാ​യും കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ ത​ന്റെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ഈ ​മാ​സം 20ന് ​അ​വ​ർ ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ബെ​ഞ്ച് മു​മ്പാ​കെ താ​ൻ നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യോ ഹാ​ജ​രാ​കി​ല്ലെ​ന്ന് ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​ക്കു​ത​ന്നെ ക​ത്ത​യ​ച്ച​ത്.

ജ​സ്റ്റി​സ് ശ​ർ​മ​യി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​​മെ​ന്ന പ്ര​തീ​ക്ഷ ത​ക​ർ​ന്നു​വെ​ന്നും അ​തി​നാ​ൽ, മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ സ​ത്യ​ഗ്ര​ഹ പാ​ത പി​ന്തു​ട​രു​ക​യാ​ണെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ കെ​ജ്രി​വാ​ൾ, ഉ​ചി​ത​മെ​ന്ന് തോ​ന്നു​ന്ന​ത് ചെ​യ്യാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യു​ടെ പ​ക്ഷ​പാ​ത​ത്തി​ന് ഉ​പോ​ദ്ബ​ല​ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യും ആ​ർ.​എ​സ്.​എ​സു​മാ​യും അ​വ​ർ​ക്കു​ള്ള ബ​ന്ധ​മാ​ണ് കെ​ജ്രി​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. ജ​ഡ്ജി​യു​ടെ മ​ക്ക​ൾ മോ​ദി സ​ർ​ക്കാ​റി​ന്റെ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​ക്ക് കീ​ഴി​ൽ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​രാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്നും കേ​ന്ദ്ര​ത്തി​നാ​യി നി​ര​വ​ധി കേ​സു​ക​ൾ അ​വ​ർ ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ത്ത​ര​മൊ​രു ജ​ഡ്ജി​യി​ൽ താ​ൽ​പ​ര്യ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​മെ​ന്നു​മാ​ണ് കെ​ജ്രി​വാ​ളി​ന്റെ പ​ക്ഷം. മ​ദ്യ​ന​യ ​കേ​സി​ൽ പ്രോ​സി​ക്യൂ​ട്ടി​ങ് അ​തോ​റി​റ്റി കേ​​ന്ദ്ര​മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് താ​ൽ​പ​ര്യ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലെ​ന്നും കെ​ജ്രി​വാ​ൾ വി​ശ​ദ​മാ​ക്കി.

ഇ​തി​ന് തെ​ളി​വാ​യി 2023നും 2025​നു​മി​ട​യി​ൽ ജ​ഡ്ജി​യു​ടെ മ​ക​ൻ കേ​​ന്ദ്ര​ത്തി​നാ​യി ന​ട​ത്തി​യ കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യു​മു​ണ്ട്. ഇ​ത് കൂ​ടാ​തെ ആ​ദ​ർ​ശ​പ​ര​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എ​തി​ർ​പ​ക്ഷ​ത്തു​ള്ള ആ​ർ.​എ​സ്.​എ​സി​ന് കീ​ഴി​ലു​ള്ള അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യാ​യ അ​ഖി​ൽ ഭാ​ര​തീ​യ അ​ധി​വ​ക്ത പ​രി​ഷ​ത്ത് (എ.​ബി.​എ.​പി) സം​ഘ​ടി​പ്പി​ച്ച നി​ര​വ​ധി ച​ട​ങ്ങു​ക​ളി​ൽ ജ​ഡ്ജി പ​​ങ്കെ​ട​ു​ത്തി​ട്ടു​മു​ണ്ട്.

എ​ന്നാ​ൽ, ‘ജ​ഡ്ജി​യെ ജ​ഡ്ജ് ചെ​യ്ത്’ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് കീ​ഴ​ട​ങ്ങി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ കെ​ജ്രി​വാ​ളി​ന്റെ അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. ജ​ഡ്ജി​യു​ടെ മ​ക്ക​ളു​ടെ തൊ​ഴി​ൽ​പ​ര​മാ​യ സ്വാ​ത​ന്ത്ര്യം ഒ​രു ജ​ഡ്ജി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സ​മ​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഫെ​ബ്രു​വ​രി 27ന് ​കെ​ജ്രി​വാ​ളി​നെ​യും 22 പ്ര​തി​ക​​ളെ​യും കു​റ്റ​മു​ക്ത​രാ​ക്കി​യ വി​ചാ​ര​ണ കോ​ട​തി വി​ധി കേ​​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്ത​ത് ജ​സ്റ്റി​സ് സ്വ​ർ​ണ കാ​ന്ത ശ​ർ​മ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPArvind KejriwalIndia Newshigh courtNews updates
News Summary - Kejriwal to clash with High Court
Next Story