കെജ്രിവാളിെൻറ കുത്തിയിരിപ്പ് സമരം നാലാം ദിനത്തിൽ
text_fieldsന്യൂഡൽഹി: ലഫ്. ഗവർണർ അനിൽ ബൈജലിെൻറ വസതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും നടത്തുന്ന കുത്തിയിരിപ്പ് സമരം നാലാം ദിവസത്തിലേക്ക് കടന്നു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച സമരമാണ് പരിഹാരമാകാതെ തുടരുന്നത്. ലഫ്. ഗവർണറുടെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്ന് ബുധനാഴ്ച മുതൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ മന്ത്രി സത്യേന്ദ്ര ജയിൻ അനിശ്ചിതകാല നിരാഹാരം തുടങ്ങിയിരുന്നു. കെജ്രിവാളിനും മന്ത്രി ഗോപാൽ റായിക്കുമുള്ള ഭക്ഷണം പുറത്തുനിന്നും എത്തിച്ചു. സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി ആം ആദ്മി പ്രവർത്തകർ ബുധനാഴ്ച രാജ്നിവാസ് മാർച്ച് നടത്തി. അതേസമയം, കഴിഞ്ഞ മൂന്നു ദിവസവും അനിൽ ബൈജൽ തെൻറ ഒൗദ്യോഗിക വസതിയിലേക്ക് വന്നില്ല.
സംസ്ഥാന സർക്കാറിനോട് നാലുമാസമായി നിസ്സഹകരണം തുടരുന്ന െഎ.എ.എസ് ഉദ്യോഗസ്ഥരോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുക, സമരം തുടരുന്നവർക്കെതിരെ നടപടിയെടുക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുവാദം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്. തിങ്കളാഴ്ച വസതിയിലെത്തിയ കെജ്രിവാളും സംഘവും അനിൽ ബൈജലിന് ആവശ്യങ്ങൾ ഉന്നയിച്ച് കത്തുനൽകിയിരുന്നു.
അനുകൂല മറുപടി ലഭിക്കാത്തതിനെത്തുടർന്ന് സ്വീകരണ മുറിയിലേക്ക് മാറി സമരം തുടങ്ങുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ലഫ്. ഗവർണറുടെ വസതി വിട്ടുപോകില്ലെന്ന് ബുധനാഴ്ചയും കെജ്രിവാൾ വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്വിറ്റർ വഴി കെജ്രിവാൾ തന്നെയാണ് പുറത്തേക്ക് അറിയിക്കുന്നത്.
രാജ്നിവാസിെൻറ രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡൽഹി പൊലീസ് വളഞ്ഞിരിക്കുകയാണ്. ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.
ഡൽഹിയിലെ ജനങ്ങൾക്കുവേണ്ടിയാണ് സമരം നടത്തുന്നത്, അവരെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കെതിരെയുള്ള തെൻറ മിന്നലാക്രമണമാണ് സമരമെന്നും കെജ്രിവാൾ പറഞ്ഞു. സമരം തകർക്കുന്നതിെൻറ ഭാഗമായി ബി.ജെ.പി ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ സമരം നടത്തി. വെള്ളം, വൈദ്യുതി എന്നിവ ആവശ്യപ്പെട്ടാണ് ബി.ജെ.പി സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
