Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഭരണം നടത്തുന്നത്...

'ഭരണം നടത്തുന്നത് നിരക്ഷരർ'; കരിമ്പിൽ നിന്നുള്ള എഥനോൾ ഉല്പാദന നിയന്ത്രണത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ

text_fields
bookmark_border
AAP National Convener Arvind Kejriwal addressing a press conference criticizing the central governments ethanol policy.
cancel
camera_alt

അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: കരിമ്പിൽ നിന്നും പഞ്ചസാര സിറപ്പിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം ഭരിക്കുന്നത് നിരക്ഷരരായ ആളുകളാണെന്നും അവരുടെ തീരുമാനങ്ങൾ കർഷകരെയും വ്യവസായത്തെയും ഒരുപോലെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിമ്പ് കർഷകരുടെയും പഞ്ചസാര മില്ലുകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുൻപ് കേന്ദ്രം തന്നെ പ്രോത്സാഹിപ്പിച്ച എഥനോൾ പദ്ധതിയിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നതാണ് വിവാദത്തിന് കാരണമായത്. രാജ്യത്ത് വിലക്കയറ്റം തടയാനെന്ന പേരിൽ കരിമ്പ് ജ്യൂസിൽ നിന്നുള്ള എഥനോൾ ഉൽപ്പാദനം തടയുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ഒരു ദീർഘവീക്ഷണവുമില്ലാതെയാണ് കേന്ദ്ര സർക്കാരിന്റെ ഓരോ നയങ്ങളും നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നേരത്തെ കർഷകരോടും പഞ്ചസാര മില്ലുകളോടും എഥനോൾ നിർമ്മാണത്തിലേക്ക് മാറാൻ ആവശ്യപ്പെട്ട സർക്കാർ, പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ അതിന് നിയന്ത്രണമേർപ്പെടുത്താൻ ആലോചിക്കുകയാണ്. ഇത്തരം നയപരമായ അസ്ഥിരതകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും കാർഷിക മേഖലയെയും പിന്നോട്ടടിക്കുകയാണെന്ന് ആം ആദ്മി നേതാവ് വ്യക്തമാക്കി.

പഞ്ചസാരയുടെ ലഭ്യതയും വിലയും നിയന്ത്രിക്കാനാണ് കേന്ദ്ര നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുമ്പോഴും, ഇത് കർഷകരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുന്നതാണെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു. എഥനോൾ നയങ്ങളിൽ സർക്കാർ വരുത്തുന്ന പെട്ടെന്നുള്ള നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന.

മുൻപ് 2023 ഡിസംബറിലും കേന്ദ്ര സർക്കാർ കരിമ്പ് ജ്യൂസിൽ നിന്നുള്ള എഥനോൾ ഉൽപ്പാദനത്തിന് സമാനമായ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുകയും പിന്നീട് അത് പിൻവലിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EthanolaravindkejrivalBJP
News Summary - 'Government Run by Illiterates': Arvind Kejriwal Slams Centre Over Sugarcane Ethanol Policy
Next Story