Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎഥനോൾ പെട്രോളിൽ...

എഥനോൾ പെട്രോളിൽ നിലപാട് വ്യക്തമാക്കണം; വാഹന നിർമാതാക്കളെ വെട്ടിലാക്കി കെജ്‍രിവാൾ

text_fields
bookmark_border
എഥനോൾ പെട്രോളിൽ നിലപാട് വ്യക്തമാക്കണം; വാഹന നിർമാതാക്കളെ വെട്ടിലാക്കി കെജ്‍രിവാൾ
cancel

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ചേ​ർ​ത്ത ഇ20 ​ഇ​ന്ധ​ന​ത്തി​ന്റെ ഉ​പ​യോ​ഗം വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജി​നെ​യും പ്ര​ക​ട​ന​ത്തെ​യും ബാ​ധി​ക്കു​മോ​യെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 29 വാ​ഹ​ന നി​ർ​മാ​ണ ക​മ്പ​നി​ക​ൾ​ക്ക് ക​ത്ത​യ​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ. ഇ20 ​ഇ​ന്ധ​നം വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ഈ​യി​ടെ പ്ര​സ്താ​വ​ന​യി​റ​ക്കി​യ മാ​രു​തി സു​സു​ക്കി ഇ​ന്ത്യ ലി​മി​റ്റ​ഡ്, ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ, ഹീ​റോ മോ​ട്ടോ​കോ​ർ​പ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്ക് പ്ര​ത്യേ​കം ക​ത്തു​ക​ളും അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​റോ ഇ​ന്ധ​ന​ക്ഷ​മ​ത​യി​ൽ കു​റ​വോ ഉ​ണ്ടാ​യാ​ൽ നി​ർ​മാ​താ​ക്ക​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ഈ ​ക​മ്പ​നി​ക​ൾ​ക്കു​ള്ള ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​ഴ് ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ക​മ്പ​നി​ക​ൾ വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

‘വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​തം’

ന്യൂ​ഡ​ൽ​ഹി: 20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് വ​രു​ത്തു​മെ​ന്നും ​ടാ​ങ്കി​ലേ​ക്ക് പ്രാ​ണി​ക​ളെ ആ​ക​ർ​ഷി​ക്കു​മെ​ന്നും ഇ​ൻ​ഷു​റ​ൻ​സ് ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നു​മു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഷു​ഗ​ർ ആ​ൻ​ഡ് ബ​യോ-​എ​ന​ർ​ജി മാ​നു​ഫാ​ക്ച​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.

എ​ഥ​നോ​ൾ മി​ശ്ര​ണ പ​രി​പാ​ടി ശാ​സ്ത്രീ​യ​മാ​യി സാ​ധൂ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്. വാ​ഹ​ന​ങ്ങ​ൾ കേ​ടു​വ​ന്ന​താ​യ ഒ​റ്റ സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ണ്ണ​ക്ക​മ്പ​നി​ക​ൾ, വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ, ഇ​ന്ധ​ന പ​രി​ശോ​ധ​ന ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ട്ടു​ണ്ടെന്നും സം​ഘ​ട​ന വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaEthanol PetrolLatest Newsaravindkejrival
News Summary - Kejriwal slams auto manufacturers, asks them to clarify their stance on ethanol petrol
Next Story