Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്‌രിവാളിനും...

കെജ്‌രിവാളിനും സിസോദിയക്കും കോടതിയലക്ഷ്യ നോട്ടീസ്

text_fields
bookmark_border
കെജ്‌രിവാളിനും സിസോദിയക്കും കോടതിയലക്ഷ്യ നോട്ടീസ്
cancel

ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ സ്വ​മേ​ധ​യാ എ​ടു​ത്ത ക്രി​മി​ന​ൽ കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി (എ.​എ.​പി) നേ​താ​ക്ക​ളാ​യ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ, മ​നീ​ഷ് സി​സോ​ദി​യ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഡ​ൽ​ഹി ഹൈ​കോ​ട​തി ചൊ​വ്വാ​ഴ്ച നോ​ട്ടീ​സ് അ​യ​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ ന​വി​ൻ ചൗ​ള, ര​വീ​ന്ദ​ർ ദു​ഡേ​ജ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് എ.​എ.​പി നേ​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. നാ​ലാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ലി​നാ​യി കേ​സ് ആ​ഗ​സ്റ്റ് നാ​ലി​ലേ​ക്ക് മാ​റ്റി.

ഡ​ൽ​ഹി മു​ൻ സ​ർ​ക്കാ​റി​ന്റെ മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റു​ക​ൾ ഇ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മേ​യ് 14നാ​ണ് ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ കെ​ജ്‌​രി​വാ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​​ടെ ആ​സൂ​ത്രി​ത അ​പ​കീ​ർ​ത്തി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് എ.​എ.​പി നേ​താ​ക്ക​ൾ സ​മാ​ന്ത​ര​മാ​യ വി​വ​ര​ണം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൗ​നം പാ​ലി​ക്കു​ന്ന​ത് ജു​ഡീ​ഷ്യ​ൽ സം​യ​മ​ന​മ​ല്ല, മ​റി​ച്ച് ശ​ക്ത​നാ​യ വ്യ​വ​ഹാ​രി​ക്ക് മു​ന്നി​ലു​ള്ള കീ​ഴ​ട​ങ്ങ​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത കോ​ട​തി​യ​ല​ക്ഷ്യ ​കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalnoticecontempt of courtSisodia
News Summary - Contempt notices issued to Kejriwal and Sisodia
Next Story