Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2024 7:29 AM IST Updated On
date_range 14 Sept 2024 7:29 AM ISTകെജ്രിവാൾ ജയിൽ മുതൽ മോചനം വരെ
text_fieldsbookmark_border
camera_alt
അരവിന്ദ് കെജ്രിവാൾ
- 2021 നവംബർ: ഡൽഹി സർക്കാർ പുതിയ എക്സൈസ് നയം പ്രഖ്യാപിച്ചു.
- 2022 ജൂലൈ: മദ്യനയത്തിൽ ചട്ടങ്ങൾ മറി കടന്നതായി ആരോപിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, ഗവർണർ വിനയ് കുമാർ സക്സേനക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കെജ്രിവാൾ വേട്ടക്ക് തുടക്കമായത്. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തു.
- 2022 ആഗസ്റ്റ്: സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്യുന്നു.
- 2022 സെപ്റ്റംബർ: ഡൽഹി സർക്കാർ മദ്യനയം റദ്ദാക്കി.
- 2023 ഒക്ടോബർ 30: കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്രിവാളിന് ഇ.ഡിയുടെ ആദ്യ സമൻസ്.
- 2023 ഡിസംബർ-2024 ജനുവരി: ഇ.ഡിയുടെ നാല് സമൻസുകൾകൂടി.
- 2024 ഫെബ്രുവരി 03: സമൻസിൽനിന്ന് കെജ്രിവാൾ ഒഴിഞ്ഞുമാറുന്നതിനെതിരെ ഇ.ഡി കോടതിയിൽ.
- ഫെബ്രുവരി 07: കെജ്രിവാളിന് കോടതി നോട്ടീസ്.
- ഫെബ്രുവരി 19, 26, മാർച്ച് 04: കെജ്രിവാളിന് ഇ.ഡി സമൻസുകൾ.
- മാർച്ച് 07: ഇ.ഡിയുടെ പുതിയ പരാതിയിൽ കെജ്രിവാളിന് കോടതി നോട്ടീസ്.
- മാർച്ച് 21: അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാൻ ഹൈകോടതി വിസമ്മതിച്ചു; പിന്നാലെ കെജ്രിവാൾ ഇ.ഡി അറസ്റ്റിൽ.
- മാർച്ച് 23: അറസ്റ്റിനെതിരെ ഹൈകോടതിയിൽ ഹരജി.
- ഏപ്രിൽ 09: കെജ്രിവാളിന്റെ ഹരജി കോടതി തള്ളി.
- ഏപ്രിൽ 10: കെജ്രിവാൾ സുപ്രീംകോടതിയിലേക്ക്.
- മേയ് 10: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്രിവാളിന് ജൂൺ ഒന്നു വരെ ഇടക്കാല ജാമ്യം.
- ജൂൺ 02: ഇടക്കാല ജാമ്യം അവസാനിച്ച് വീണ്ടും ജയിലിലേക്ക്.
- ജൂൺ 26: മദ്യനയ ‘കുംഭകോണ’വുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സി.ബി.ഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തു.
- ജൂലൈ 12: ഇ.ഡി കേസിൽ സുപ്രീംകോടതി ജാമ്യം നൽകി. മാർച്ചിലെ അറസ്റ്റിന്റെ സമയവുമായി ബന്ധപ്പെട്ട് കോടതി ഇ.ഡിയെ വിമർശിച്ചു. എന്നാൽ സി.ബി.ഐ കേസ് കാരണം മോചനമില്ല.
- ആഗസ്റ്റ് 05: സി.ബി.ഐ അറസ്റ്റ് ഡൽഹി ഹൈകോടതി ശരിവെച്ചു. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനും നിർദേശം.
- ആഗസ്റ്റ് 12: ഡൽഹി ഹൈകോടതി വിധിക്കെതിരെ കെജ്രിവാൾ സുപ്രീം കോടതിയിൽ.
- സെപ്റ്റംബർ 05: ജാമ്യാപേക്ഷയിൽ വാദം കേട്ട സുപ്രീംകോടതി, കേസ് വിധി പറയാനായി മാറ്റി.
- സെപ്റ്റംബർ 13: സി.ബി.ഐ കേസിൽ കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

