ഇന്ത്യക്കായി കെജ്രിവാൾ സംസാരിക്കേണ്ടെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ സംബന്ധിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരാമർശത്തിൽ പ്രതിഷേധം കനക്കുന്നു. സിംഗപ്പൂരിൽ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകദേഭത്തെ കെജ്രിവാൾ സിംഗപ്പൂർ വകഭേദമെന്ന് വിളിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി സിംഗപ്പൂർ പ്രതിഷേധമറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദം തന്നെയാണ് സിംഗപ്പൂരിലും റിപ്പോർട്ട് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യക്കായി കെജ്രിവാൾ സംസാരിക്കേണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ് പോരാടുന്നത്. സിംഗപ്പൂർ ഇന്ത്യക്ക് ആവശ്യമായ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്. കോവിഡിന്‍റെ പുതിയ വകഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിംഗപ്പൂരിലെ കോവിഡ് വകഭേദത്തെ കുറിച്ച് അരവിന്ദ് കെജ്രിവാൾ പ്രസ്താവന നടത്തിയത്. സിംഗപ്പൂരിൽ കണ്ടെത്തിയ കോവിഡ് വകഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്നും ഈ സാഹചര്യത്തിൽ വിമാനങ്ങൾക്ക്നിയന്ത്രണമേർപ്പെടുത്തണമെന്നുമായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

