Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി വനിതാ കമ്മീഷൻ...

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരായ ആക്രമണം: ലെഫ്റ്റനന്‍റ് ഗവർണർക്കെതിരെ കെജ്‌രിവാള്‍

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ലെഫ്റ്റനന്‍റ് ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡൽഹിയിലെ ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിന് പകരം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയെ വിമർശിച്ചത്.

വനിതാ കമ്മീഷൻ അധ്യക്ഷ പോലും സുരക്ഷിതയല്ലാത്ത അവസ്ഥയാണിപ്പോൾ. ഡൽഹിയുടെ ക്രമസമാധാനം, പൊലീസ്, ഡി.ഡി.എ എന്നിവ കൈകാര്യം ചെയ്യലാണ് നിങ്ങളുടെ ജോലി. ഡൽഹിയിലെ മറ്റെല്ലാ വിഷയങ്ങളിലും പ്രവർത്തിക്കലാണ് ഞങ്ങളുടെ ജോലി. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക. അപ്പോൾ മാത്രമേ സിസ്റ്റം പ്രവർത്തിക്കൂ. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യാതെ ഞങ്ങളുടെ ജോലിയിൽ ഇടപെടുകയാണെങ്കിൽ, സിസ്റ്റം എങ്ങനെ പ്രവർത്തിക്കും? -കെജ്‌രിവാള്‍ ട്വിറ്ററിൽ ചോദിച്ചു.

arvind kejriwalവ്യാഴാഴ്ച പുലർച്ചെയാണ് ഡൽഹി വനിതാ കമീഷൻ അധ്യക്ഷക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ച് കാറോടിച്ച് വന്നയാൾ ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാലിനെ റോഡിൽ 15 മീറ്ററോളം വലിച്ചിഴച്ചു. ഡൽഹി എയിംസ് ആശുപത്രിക്ക് സമീപത്തുണ്ടായ സംഭവത്തിൽ 47കാരനെ അറസ്റ്റ് ​ചെയ്തിട്ടുണ്ട്.

Show Full Article
TAGS:arvind kejriwal Lt Governor crime against women 
News Summary - Kejriwal criticize against Delhi Lt Governor
Next Story