Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.എ.പി സമരം;...

എ.എ.പി സമരം; സത്യേന്ദ്ര ജെയി​െൻറ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയെന്ന്​ ആശുപത്രി അധികൃതർ

text_fields
bookmark_border
എ.എ.പി സമരം; സത്യേന്ദ്ര ജെയി​െൻറ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയെന്ന്​ ആശുപത്രി അധികൃതർ
cancel

ന്യൂ​ഡ​ൽ​ഹി: ​െല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ​ലി​​​​​െൻറ ഒാ​ഫീസി​ൽ നിരാഹാര സമരം ഇരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയി​​​െൻറ ആരോഗ്യനില നിലയിൽ പുരോഗതിയെന്ന്​ എൻ.എൻ.ജെ.പി ആശുപത്രി അധികൃതർ. അദ്ദേഹത്തി​​​​െൻറ രക്​ത സമ്മർദ്ദം ഇപ്പോൾ സാധാരണ ഗതിയിലാണെന്നും ആശുപ​ത്രി അധികൃതർ അറിയിച്ചു. ആരോഗ്യം മോശമായതിനെ തുടർന്ന് ഞായറാഴ്​ച രാത്രി വൈകി​ അദ്ദേഹത്തെ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്​ച മുതലാണ്​ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനും വിദ്യാഭ്യാസ മന്ത്രി മനീഷ്​ സിസോദിയയും നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്​. ഇരുവരും സമരം തുടരുകയാണ്​. 

ഞായറാഴ്​ച രാവി​െല ജെയിനി​​​​​െൻറ ഷുഗർ ലെവൽ താഴുകയും മൂത്രത്തി​െല കെറ്റോണി​​​​​െൻറ അളവ്​ ഉയരുകയും ചെയ്​തു. രക്​തസമ്മർദം കുറഞ്ഞതോടൊപ്പം ശരീരഭാരം നാലു കിലോ കുറയുകയും ചെയ്​തു. ഡൽഹിയിലെ ജനങ്ങൾക്ക്​ വേണ്ടി സമരം തുടരുക തന്നെ ചെയ്യും എന്ന്​ ജെയിൻ ഇന്ന​െല ട്വീറ്റ്​ ചെയ്​തിരുന്നു. 

അതേസമയം, ലെഫ്​. ഗവർണറുടെ കാ​ത്തി​രി​പ്പ്​ മു​റി​യി​ൽ  ഒരാഴ്​ചയിലേറെയായി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളും മു​തി​ർ​ന്ന മ​ന്ത്രി​മാ​രും നടത്തുന്ന കു​ത്തി​യി​രി​പ്പ്​ സ​മ​രം തു​ട​രു​ന്നു. ഏ​ഴു​ദി​വ​സം പി​ന്നി​ട്ട സ​മ​ര​ത്തി​ന്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും പി​ന്തു​ണ ശ​ക്​​ത​മാ​യി. സ​മ​രം തു​ട​ങ്ങി​യ തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം ഒാ​ഫി​സ്​ വി​ട്ട​താ​ണ്​ അ​നി​ൽ ബൈ​ജ​ൽ. ഗ​വ​ർ​ണ​ർ​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന സ​മ​രം ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടും പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ അ​ദ്ദേ​ഹ​ത്തി​​​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. 

അ​തേ​സ​മ​യം, അ​ദ്ദേ​ഹ​ത്തെ പ്ര​തി​രോ​ധി​ച്ച്​ ബി.​ജെ.​പി രം​ഗ​ത്തു​ണ്ട്​. ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കു​ക​യാ​ണ്​ കെ​ജ്​​രി​വാ​ൾ​ ചെ​യ്യു​ന്ന​ത്. ഒ​ന്നും ചെ​യ്യാ​തെ അ​ദ്ദേ​ഹം നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും ബി.​ജെ.​പി അ​​ധ്യ​ക്ഷ​ൻ മ​നോ​ജ്​ തി​വാ​രി ആ​രോ​പി​ച്ചു.

മു​ഖ്യ​മ​​ന്ത്രി​മാ​രാ​യ പി​ണ​റാ​യി വി​ജ​യ​ൻ, മ​മ​ത ബാ​ന​ർ​ജി, എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​ന്നി​വ​ർ സ​മ​ര​ത്തി​ന്​ പി​ന്തു​ണ ന​ൽ​കിയിരുന്നു​. ഡി.​എം.​കെ നേ​താ​വ്​ സ്​​റ്റാ​ലി​ൻ, സി​നി​മാ​താ​രം പ്ര​കാ​ശ്​ രാ​ജ്​ തു​ട​ങ്ങി​യ​വ​രും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ആ​ർ.​ജെ.​ഡി നേ​താ​വ്​ തേ​ജ​സ്വി യാ​ദ​വ്, ശ​ര​ദ്​​ യാ​ദ​വ്​ തു​ട​ങ്ങി​യ​വ​രും നേ​ര​ത്തേ പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. സ​ർ​ക്കാ​റി​​​​​െൻറ പോ​രാ​യ്​​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​നു​പു​റ​ത്ത്​ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രും ആ​പ്​ വി​മ​ത എം.​എ​ൽ.​എ ക​പി​ൽ മി​ശ്ര​യും നി​രാ​ഹാ​ര ത്തി​ലാ​ണ്​​. 

തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ലാ​ണ്​ കെ​ജ്​​രി​വാ​ൾ, ഉ​പ​മു​ഖ്യ​മ​​​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ, മു​തി​ർ​ന്ന മ​ന്ത്രി​മാ​രാ​യ സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യ്​ എ​ന്നി​വ​ർ കു​ത്തി​യി​രി​പ്പ്​ തു​ട​ങ്ങി​യ​ത്. നി​സ്സ​ഹ​ക​ര​ണം തു​ട​രു​ന്ന ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ അ​നു​മ​തി​ന​ൽ​കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ്​ സ​മ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsKejriwal strikeSatyendra Jain
News Summary - Kejriwal Continuous Strike - India news
Next Story