കെജ്രിവാളും ഭഗവന്ത് മാനും രാമക്ഷേത്രം സന്ദർശിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കുടുംബാംഗങ്ങളോടൊപ്പം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. ക്ഷേത്ര സന്ദർശനത്തിലൂടെ വിവരിക്കാൻ കഴിയാത്ത സമാധാനം ലഭിച്ചതായി കെജ്രിവാൾ പറഞ്ഞു. ഒന്നേകാൽ മണിക്കൂറോളം സംഘം ക്ഷേത്രത്തിൽ ചെലവഴിച്ചു.
ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ജനറൽ സെക്രട്ടറി ഇരുനേതാക്കൾക്കും ഉച്ചഭക്ഷണമൊരുക്കി. നേരത്തേ, പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് കെജ്രിവാളിന് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ, കുടുംബാംഗങ്ങളോടൊപ്പം പിന്നീട് സന്ദർശനം നടത്തുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

