Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ സെക്രട്ടറിക്കു...

ചീഫ്​ സെക്രട്ടറിക്കു നേരെ കൈയേറ്റശ്രമം; കെജ്​രിവാളും സിസോദിയയുമടക്കം 13 ആപ്​ എം.എൽ.എമാർക്കെതിരെ കുറ്റപത്രം

text_fields
bookmark_border
ചീഫ്​ സെക്രട്ടറിക്കു നേരെ കൈയേറ്റശ്രമം; കെജ്​രിവാളും സിസോദിയയുമടക്കം 13 ആപ്​ എം.എൽ.എമാർക്കെതിരെ കുറ്റപത്രം
cancel

ന്യൂഡൽഹി: ഡൽഹി ചീഫ്​ സെക്രട്ടറി അൻശു പ്രകാശിനുനേരെ കൈയേറ്റത്തിന്​ മുതിർന്നുവെന്ന്​ ആരോപണമുയർന്ന സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയയും അടക്കം 13 ആപ്​ എം.എൽ.എമാർക്കെതിരായ കുറ്റപത്രം ഡൽഹി പൊലീസ്​ കോടതിയിൽ സമർപ്പിച്ചു.

അമാനത്തുല്ലാ ഖാൻ, പ്രകാശ്​ ജർവാൾ, നിതിൻ ത്യാഗി, റിതീരാജ്​ ഗോവിന്ദ്​, സഞ്​ജീവ്​ ജാ, അജയ്​ ദത്ത്​, രാജേഷ്​ റിഷി, രാജേഷ്​ ഗുപ്​ത, മദൻ ലാൽ, പ്രവീൺ കുമാർ, ദിനേശ്​ മൊഹാനിയ എന്നിവരാണ്​ മറ്റു എം.എൽ.എമാർ. അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ സമർ വിശാൽ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ട്​ ഇൗമാസം 25ന്​ പരിഗണിക്കും.

സംഭവത്തോടനുബന്ധിച്ച്​ മേയ്​ 18ന്​ ഡൽഹി പൊലീസ്​ മൂന്ന്​ മണിക്കൂറിലേറെ സമയം കെജ്​രിവാളിനെ ചോദ്യം ചെയ്​തിരുന്നു. കെജ്​രിവാളി​​​െൻറ ഒൗദ്യോഗിക വസതിയിൽ ഫെബ്രുവരി 19ന്​ നടന്ന യോഗത്തിനിടെ അൻശു പ്രകാശിനുനേരെ കൈയേറ്റ​മുണ്ടായെന്നാണ്​ ആരോപണം.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇതെന്നാണ്​​ ഡൽഹി പൊലീസ്​ പറയുന്നത്​. ആ സമയത്ത്​ അവിടെ ഉണ്ടായിരുന്ന 11 എം.എൽ.എമാരെയും നേരത്തെ ചോദ്യം ചെയ്​തിരുന്നു. അതിൽ അമാനത്തുല്ല ഖാൻ, പ്രകാശ്​ ജർവാൾ എന്നിവരെ കേസിൽ അറസ്​റ്റ്​ ചെയ്യുകയുമുണ്ടായി.  ഇൗ സംഭവം ഡൽഹി സർക്കാറും ഉദ്യോഗസ്​ഥരും തമ്മിലുള്ള ഉരസലിലേക്ക്​ നയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi Chief Secretary assault case
News Summary - Kejriwal accused in Delhi Chief Secretary 'assault' case-india news
Next Story