Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ: വുഹാനിൽ...

കൊറോണ: വുഹാനിൽ നിന്നും ഇന്ത്യയിലെത്തുന്നവരെ സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും

text_fields
bookmark_border
corona-virus
cancel

ന്യൂഡൽഹി: കൊറോണ ബാധിത പ്രദേശമായ ചൈനയിലെ വുഹാനിൽ നിന്ന്​ ഇന്ത്യയിലെത്തുന്നവരെ പ്രത്യേക സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും. ഇവരെ താമസിപ്പിക്കാനായി ഹരിയാനയിലെ മാനേസറിൽ സൈന്യം പ്രത്യേക കേന്ദ്രം ഒരുക്കി. ചൈനയിലെ ഇന്ത്യൻ പ ൗരൻമാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം പുറപ്പെട്ടിട്ടുണ്ട്​​.

എയർപോർട്ടിലെത്തുന്നവരെ എയർപോർട്ട്​ ഹെൽത്ത്​ അതോറിറ്റിയും സൈനിക മെഡിക്കൽ സർവീസും ചേർന്ന്​ പരിശോധിക്കും. ഇതിന്​ ശേഷം ഇവരെ മൂന്ന്​ വിഭാഗമാക്കി തിരിക്കും. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ആദ്യ ഗ്രൂപ്പിൽ ഉൾപ്പെടുത്തി ബി.എച്ച്​.ഡി.സി ആശുപത്രിയിലെ ഐസോലേഷൻ വാർഡിലേക്ക്​ മാറ്റും.

രോഗികളുമായി ബന്ധപ്പെട്ടവരെയാണ്​ രണ്ടാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുത്തുക. അവരെ മാനേസറിലെ പ്രത്യേക കേന്ദ്രത്തിൽ പാർപ്പിക്കും. കൊറോണ ബാധിച്ചവരുമായി ബന്ധപ്പെടാത്ത മൂന്നാമത്തെ വിഭാഗത്തെയും സൈന്യത്തി​​െൻറ പ്രത്യേക കേന്ദ്രത്തിലേക്കാവും അയക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armymalayalam newsindia newsCoronavirus
News Summary - Keeping China Evacuees In Isolation Near Delhi-india news
Next Story