Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മിണ്ടാതിരുന്നോണം,...

'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കു​േമ്പാൾ നിങ്ങളുടെ ശബ്​ദമുയരരുത്​', ടി.വി ചർച്ചയിൽ ബാബാ രാംദേവിന്‍റെ വായടപ്പിച്ച്​ ഡോ. ​ജയേഷ്​ ലെലെ

text_fields
bookmark_border
Dr Jayesh Lele, Baba Ramdev
cancel
camera_alt

ഡോ. ജയേഷ്​ ​ലെലെ, രാംദേവ്​

ന്യൂഡൽഹി: എല്ലാറ്റിനെയും വിമർശിക്കുകയും എല്ലാവരെയും കടന്നാക്രമിക്കുകയുമൊക്കെ ചെയ്യുന്ന ബാബാം രാദേവ്​ ആ ആ​േക്രാശത്തിനുമുന്നിൽ ചൂളിപ്പോയി. ചാനൽ ചർച്ചക്കിടെ താൻ സംസാരിച്ചുകൊണ്ടിരിക്കു​േമ്പാൾ എതിർത്ത്​ സംസാരിക്കാൻ തുടങ്ങിയ രാംദേവിനോട്​, 'മിണ്ടാതിരുന്നോണം, ഞാൻ സംസാരിക്കു​േമ്പാൾ നിങ്ങളുടെ ശബ്​ദമുയരരുത്​' എന്ന്​ കടുപ്പിച്ച്​ പറഞ്ഞ ഡോ. ജയേഷ്​ ലെലെയാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം.

രാജ്യത്തെ ഡോക്​ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ ​അസോസിയേഷന്‍റെ സെക്രട്ടറി ജനറൽ ഡോ. ജയേഷ്​ ലെലെ, ആജ്​തക്​ ചാനലിൽ നടന്ന ചർച്ചക്കിടെയാണ്​ രാംദേവിന്‍റെ വായടപ്പിച്ചത്​. അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്​തിയെ വിമർശിച്ച്​ രാംദേവ്​ സംസാരിച്ച​േപ്പാഴ​ാണ്​ കടുത്ത രീതിയിൽ ലെലെ പ്രതികരിച്ചത്​. ചർച്ചയിലെ ദൃശ്യങ്ങൾ വൈറലായതോടെ യോഗ ഗുരുവിന്​ 'വായടപ്പൻ മറുപടി നൽകിയ' ലെലെയെ പ്രകീർത്തിച്ച്​ ട്വീറ്റുകൾ നിറഞ്ഞു.


കോവിഡ്​ 19 ഭേദമാകാൻ അലോപ്പതി മരുന്ന്​ കഴിച്ചതുകൊണ്ടാണ്​ രാജ്യത്ത്​ ലക്ഷങ്ങൾ മരിച്ചുവീണതെന്നായിരുന്നു ഞായറാഴ്ച രാ​ംദേവ്​ നടത്തിയ വിവാദ പ്രസ്​താവന. കോവിഡിനുള്ള മരുന്നുകളെ പേരെടുത്ത്​ വിമർശിക്ക​ുകയും ചെയ്​തു. ഡോക്​ടർമാരുടെ സംഘടന രാംദേവിന്‍റെ പ്രസ്​താവനക്കെതിരെ ശക്​തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, സംഘ്​പരിവാർ സഹയാത്രികനായ രാംദേവിനെ കേന്ദ്ര സർക്കാറിന്​ തള്ളിപ്പറയേണ്ടിവന്നു. പ്രസ്​താവന പിൻവലിക്കണമെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്​ വർധൻ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന്​ ജനങ്ങളുടെ ജീവൻ രക്ഷിച്ചത്​ അലോപ്പതി മരുന്നുകളാണെന്നും ഹർഷ്​ വർധൻ കൂട്ടിച്ചേർത്തു.

ഇതിന്​ പിന്നാലെ പ്രസ്​താവന പിൻവലിച്ചതായി രാംദേവ്​ അറിയിച്ചു. എന്നാൽ, അലോപ്പതി ചികിത്സക്കെതിരെ ഐ.എം.എയോട്​ 25 ചോദ്യങ്ങളുമായി രംഗത്തെത്തു​കയും ചെയ്​തു. ഇതിനുശേഷം നടത്തിയ ടി.വി ചർച്ചയിലാണ്​ ഐ.എം.എ ഭാരവാഹിയുമായി രാംദേവ്​ കൊമ്പുകോർത്തത്​​. കടുത്ത രീതിയിൽതന്നെ എതിർ വാദങ്ങൾക്ക്​ മറുപടി പറഞ്ഞ ​െലലെ, തന്‍റെ സംസാരത്തിനിടയിൽ രണ്ടുതവണ രാംദേവ്​ ഇടപെട്ടപ്പോഴും രൂക്ഷമായിത്ത​ന്നെ മറുപടി പറഞ്ഞു. പേടിച്ച്​ ചൂളിപ്പോയ രാംദേവ്​ മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആൾദൈവത്തിന്‍റെ പരിവേഷമുള്ള രാംദേവിനോട്​ ഡോ. ലെലെ കടുത്തരീതിയിൽ സംസാരിക്കു​ന്നതിനിടെ വാർത്താ അവതാരക 'പതുക്കെ' എന്ന്​ പലതവണ പറയുന്നുണ്ടെങ്കിലും ലെലെ അതൊന്നും കേട്ടഭാവം നടിച്ചില്ല.

ആരാണ്​ ഡോ. ജ​േയഷ്​ ലെലെ?

നിലവിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആസ്​ഥാനത്ത്​ ​ഓണററി സെക്രട്ടറി ജനറലാണ്​ ഡോ. ജ​േയഷ്​ ലെലെ. മലാഡ്​ ​വെസ്​റ്റി​െല ക്ലിനിക്കിൽ ജനറൽ ഫിസിഷ്യനാണ്​. ഐ.എം.എ ഹോസ്​പിറ്റൽ ബോർഡ്​ ​ഓഫ്​ ഇന്ത്യയുടെ മുൻ നാഷനൽ സെക്രട്ടറിയാണ് ഡോ​. ​െലലെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baba RamdevIMADr Jayesh Lele
News Summary - ‘Keep quiet, I am talking, Dr Jayesh Lele lashes out at Ramdev
Next Story