Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Captain Amarinder Singh
cancel
Homechevron_rightNewschevron_rightIndiachevron_right'പഞ്ചാബിനെയും...

'പഞ്ചാബിനെയും ജനങ്ങളെയും സംരക്ഷിക്കാൻ കഴിയ​േട്ട'; ചരൺജിതിന്​ ആശംസയുമായി അമരീന്ദർ

text_fields
bookmark_border

ന്യൂഡൽഹി: നിയുക്ത പഞ്ചാബ്​ മുഖ്യമന്ത്രി ചരൺജിത്​ സിങ് ചന്നിക്ക്​ ആശംസകൾ നേർന്ന്​ മുൻ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്. പഞ്ചാബിനെയും ജനങ്ങളെയും അതിർത്തിക്ക്​ അപ്പുറത്തുനിന്ന്​ വരുന്ന ആക്രമണങ്ങളിൽനിന്ന്​ സംരക്ഷിക്കാൻ കഴിയ​േട്ടയെന്നായിരുന്നു ആശംസ.

'ചരൺജിത്​ സിങ് ചന്നിക്ക്​ ആശംസകൾ. അതിർത്തി സംസ്​ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താനും അതിർത്തിക്ക്​ അപ്പുറത്തുനിന്ന്​ വരുന്ന സുരക്ഷ ഭീഷണിയിൽനിന്ന്​ ജനങ്ങളെ സംരക്ഷിച്ച്​ നിർത്തുമെന്നും പ്രതീക്ഷിക്കുന്നു' -അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്​ടാവ്​ ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബിൽ പുതിയ മുഖ്യമന്ത്രി ചരൺജിത്​ സിങ്​ ചന്നി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാർട്ടിയുടെ ദലിത്​ മുഖമായ ചന്നിയെ പഞ്ചാബ്​ കോൺഗ്രസ്​ നിയമസഭകക്ഷി നേതാവായി ഞായറാഴ്​ച ചേർന്ന എം.എൽ.എമാരുടെ യോഗം നിർദേശിക്കുകയായിരുന്നു. ഇതോടെ ചരൺജിത്​ സിങ്​ ചന്നി പഞ്ചാബിലെ ആദ്യ ദലിത്​ മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും. പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ്​ ചന്നി.

നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്​ രാജിവെച്ചതോടെ വിളിച്ചുചേർത്ത നിയമസഭകക്ഷി യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട്​ ആവശ്യപ്പെട്ടിരുന്നു. അമരീന്ദർ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോൺഗ്രസ്​ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ്​ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്​.

പ​ഞ്ചാ​ബി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സി​ൽ നാ​ളു​ക​ളാ​യി തു​ട​രു​ന്ന ഉ​ൾ​പ്പോ​രി​നൊ​ടു​വി​ലായിരുന്നു അമരീന്ദർ സിങ്​ രാ​ജിവെച്ചത്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി 50ലധികം എം.എൽ.എമാർ ഹൈകമാൻഡിനെ സമീപിച്ചതോടെ​ അമരീന്ദർ സിങ്​ ശനിയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. അ​പ​മാ​നി​ത​നാ​യാ​ണ്​ പ​ടി​യി​റ​ങ്ങു​ന്ന​തെ​ന്ന് രാ​ജിവെച്ച​ ശേ​ഷം അ​മ​രീ​ന്ദ​ർ സിങ് പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressCharanjit Singh ChanniAmarinder Singh
News Summary - Keep Punjab Safe Amarinder Singh Greets Charanjit Singh Channi
Next Story