Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രീയത്തേക്കാൾ...

രാഷ്​ട്രീയത്തേക്കാൾ വലുത്​ രാജ്യ സുരക്ഷയാണെന്ന്​ രാഹുൽ മറക്കരുത്​ - കിരൺ റിജിജു

text_fields
bookmark_border
രാഷ്​ട്രീയത്തേക്കാൾ വലുത്​ രാജ്യ സുരക്ഷയാണെന്ന്​ രാഹുൽ മറക്കരുത്​ - കിരൺ റിജിജു
cancel

ന്യൂഡൽഹി: രഷ്​ട്രീയത്തേക്കാൾ വലുത്​ രാജ്യ സുരക്ഷയാണെന്ന്​ രാഹുൽ ഗാന്ധി ഒാർമിക്കണമെന്ന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. ഭീമ-കൊരെഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ട്​ ആക്​ടിവിസ്​റ്റുകളെ അറസ്​റ്റ്​ ചെയ്​തതിനെ വിമർശിച്ച രാഹുൽ ഗാന്ധിക്ക്​ മറുപടി നൽകുകയായിരുന്ന കിരൺ റിജിജു. 

ഇന്ത്യയുടെ ദേശീയ സുരക്ഷക്ക്​ ഏറ്റവും വലിയ വെല്ലുവിളി മാവോയിസ്​റ്റുകളാണെന്ന്​ ഡോ. മൻമോഹൻ സിങ്​  പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസ്​ അധ്യക്ഷൻ മാവോയിസ്​റ്റുകളെ പരസ്യമായി പിന്തുണക്കുകയാണെന്നും റിജിജു കുറ്റപ്പെടുത്തി. 

ഭീമ കൊരെഗാവ്​ സംഘർഷവുമായി ബന്ധപ്പെട്ട്​ അഞ്ച്​ ആക്​ടിവിസ്​റ്റുകളെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ ആർ.എസ്​.എസിനെതിരെ രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ ആർ.എസ്​.എസ്​ എന്ന സന്നദ്ധ സംഘടനക്ക്​ മാത്രമേ സ്​ഥാനമുള്ളു. മറ്റ്​ സംഘടനകൾ അടച്ചു പൂട്ടി പ്രവർത്തകരെ ജയിലിലടക്കുക, പരാതി പറയുന്നവരെ വെടിവെച്ചു കൊല്ലുക. പുതിയ ഇന്ത്യയിലേക്ക്​ സ്വാഗതം - എന്നായിരുന്നു രാഹുലി​​​െൻറ ട്വീറ്റ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssnational securitymalayalam newsBhima- Koregaonkiran rijijuActivist arrestRahul Gandhi
News Summary - Keep national security above politics: Rijiju - India News
Next Story