Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാ രാഷ്​ട്രീയ...

എല്ലാ രാഷ്​ട്രീയ പ്രവർത്തനങ്ങളും മാറ്റിവെച്ച്​ ജനങ്ങളെ സഹായിക്കാനിറങ്ങ​ൂ; പ്രവർത്തകരോട്​ രാഹുലിന്‍റെ ആഹ്വാനം

text_fields
bookmark_border
rahul gandhi
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ രാഷ്​ട്രീയ പ്രവർത്തനങ്ങളും മാറ്റിവെച്ച്​ പൊതുജനങ്ങളുടെ സഹായത്തിനിറങ്ങാൻ പ്രവർത്തകരോട്​ ആഹ്വാനം ചെയ്​ത്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. സംവിധാനങ്ങൾ പരാജയ​പ്പെട്ടിരിക്കുകയാണെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു.

പൊതുജന താൽപര്യത്തെ കുറിച്ച് സംസാരിക്കേണ്ട സമയമാണിത്​. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ്​ രാജ്യത്തിനാവശ്യം. ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുകയെന്നത്​​ കോൺഗ്രസ് കുടുംബത്തിന്‍റെ ധർമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.​

''സംവിധാനം പരാജയപ്പെട്ടിരിക്കുന്നു, അതിനാൽ ഇത്​ പൊതുജന താൽപര്യത്തെ കുറിച്ച്​ സംസാരിക്കേണ്ട സമയമാണ്​. ഇൗ പ്രതിസന്ധിയിൽ ഉത്തരവാദിത്തമുള്ള പൗരൻമാരെയാണ്​ രാജ്യത്തിനാവശ്യം. എല്ലാ രാഷ്​ട്രീയ പ്രവർത്തനങ്ങളും ഒഴിവാക്കി പൊതുജനങ്ങളെ സഹായിക്കുവാനും അവരുടെ ദുരിതങ്ങളെ അകറ്റുവാനും ഞാൻ എന്‍റെ കോൺഗ്രസ്​ സഹപ്രവർത്തകരോട്​ അഭ്യർഥിക്കുകയാണ്​. ഇത്​ കോൺഗ്രസ്​ കുടുംബത്തിന്‍റെ ധർമമാണ്​.'' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തോട്​ അടുത്തിരിക്കുകയാണ്​. 24 മണിക്കൂറിനുള്ളിൽ 2767 പേർക്ക്​ ജീവൻ നഷ്​ടമായി.

കോവിഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഈ മാസം 18 മുതൽ പശ്ചിമ ബംഗാളിൽ പ​ങ്കെടുക്കാനിരുന്ന മുഴുവൻ റാലികളും റദ്ദാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress​Covid 19Rahul Gandhi
News Summary - Keep all political work aside, help people: Rahul's message to Congress workers
Next Story