Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 8:50 AM GMT Updated On
date_range 24 May 2022 9:23 AM GMTകനത്ത മഴയെ തുടർന്ന് കേദാർനാഥ് യാത്ര നിർത്തിവച്ചു
text_fieldsbookmark_border
Listen to this Article
ഡെറാഡൂൺ: കനത്ത മഴയെ തുടർന്ന് കേദാർനാഥ് യാത്ര നിർത്തിവച്ച് രുദ്രപ്രയാഗ് ജില്ലാ ഭരണകൂടം. തീരർഥാടകരോട് 2013ലെ കേദാർനാഥ് വെള്ളപ്പൊക്ക ദുരന്തത്തെക്കുറിച്ച് ഓർമയുണ്ടാകണമെന്നാവശ്യപ്പെടുകയും കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ അവരവരുടെ സ്റ്റേഷനുകളിൽ തുടരണമെന്നറിയിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ മോശം കാലാവസ്ഥയെ തുടർന്ന് കേദാർനാഥിലെ ശിവക്ഷേത്രത്തിൽ ആരാധന നടത്തിയ തീർഥാടകരെ മടക്കയാത്രയിൽ നിന്ന് തടയുകയായിരുന്നുവെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. അതുപോലെ ഗൗരികുണ്ഡിലെ ബേസ് ക്യാമ്പിൽ നിന്ന് കേദാർനാഥിലേക്ക് പോകാൻ തയ്യാറായ ആളുകളെയും ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ നിന്ന് തടഞ്ഞിട്ടുണ്ടെന്നും മജിസ്ട്രേറ്റ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും ജില്ലാ ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story