Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിൽ മോദിയുടെ...

തെലങ്കാനയിൽ മോദിയുടെ പരിപാടിയിൽ കെ.സി.ആർ പ​​ങ്കെടുക്കില്ല; ബി.ആർ.എസ് മന്ത്രി സ്വീകരിക്കാനെത്തും

text_fields
bookmark_border
Prime Minister Narendra Modi and Telangana chief minister K Chandrasekhar Rao
cancel

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പ​ങ്കെടുക്കില്ല. മന്ത്രിയായ തലശനി ശ്രീനിവാസ് ആണ് ഇക്കാര്യം അറിയിച്ചത്. റാവുവി​ന് പകരം യാദവ് മോദിയെ സ്വീകരിക്കാനെത്തുകയും പരിപാടിയിൽ പ​ങ്കെടുക്കുകയും ചെയ്യും.

ഓൺലൈൻ വഴിയാണ് മോദി തെലങ്കാനയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുക. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം, ഉന്നത വിദ്യാഭ്യാസം തുടങ്ങി 13,500 കോടി രൂപയുടെ പദ്ധതികളുാണ് ഉദ്ഘാടനം ചെയ്യുന്നത്. വിഡിയോ കോൺ​ഫറൻസ് വഴി ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. ഞായറാഴ്ച വൈകീട്ട് മഹാബുബ്നഗറിൽ നടക്കുന്ന പൊതുജനറാലിയെയും മോദി അഭിസംബോധന ചെയ്യും.

''തെലങ്കാനയിലെ ജനം ബി.ആർ.എസി​ന്റെ മോശം ഭരണത്തിൽ മടുത്തിരിക്കുകയാണ്. അവർക്ക് കോൺഗ്രസിനെയും വിശ്വാസമില്ല. ബി.ആർ.എസും കോൺഗ്രസും ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യമില്ലാത്ത രാജവംശ പാർട്ടികളാണ്.​''-എന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു.

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. സംസ്ഥാന​ത്തെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്ന കെ.സി.ആറിനെതിരെ കേന്ദ്ര ടൂറിസം മന്ത്രിയും തെലങ്കാനയിലെ ബി.ജെ.പി പ്രസിഡന്റുമായ ജി. കിഷൻ റെഡ്ഡി രംഗത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiTelanganaKCR
News Summary - KCR to skip Modi's programmes in Telangana
Next Story