Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണറുടെ റിപ്പബ്ലിക് ദിന പരിപാടിയിൽ പ​ങ്കെടുക്കാതെ തെലങ്കാന മുഖ്യമന്ത്രി

text_fields
bookmark_border
K Chandrashekar Rao
cancel

തെലങ്കാന: തെലങ്കാനയിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഗവർണറുടെ റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‍കരിച്ച് മുഖ്യമന്ത്രി. ഗവർണർ തമിളിസൈ സൗന്ദർരാജൻ നടത്തുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ​ങ്കെടുക്കാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിട്ടു നിന്നു.

മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ രൂക്ഷാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് കെ.സി.ആറിന്റെ അസാന്നിധ്യം. രാജ്ഭവനിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

തമിളിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്കാൻ നോമിനേഷനും നേടിയ ‘നാട്ടു നാട്ടു’ പാട്ടിന്റെ സംഗീത സംവിധാനയകനും രചയിതാവും ആയ എം.എം. കീരവാണിയെയും ചന്ദ്രബോസിനെയും ചടങ്ങിൽ അഭിനന്ദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KCR Skips governor's Republic day celebration
Next Story