ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സൂചന. കോൺഗ്രസുമായി വേദി പങ്കിടാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് റാവു ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നത്. പകരം ചൊവ്വാഴ്ച തന്നെ ബംഗളുരുവിലെത്തി കുമാരസ്വാമിയെ കണ്ട് മടങ്ങാനാണ് റാവുവിന്‍റെ തീരുമാനം.
മുഖ്യമന്ത്രിക്ക് ചില ഒഴിവക്കാനാകാത്ത പരിപാടികൾ ഉള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞയിൽ പങ്കെടുക്കാത്തത് എന്ന് ഓഫിസ് അറിയിച്ചു. എന്നാൽ തെലങ്കാന രാഷ്ട്രസമിതിയുടെ പ്രധാന എതിരാളികളായ കോൺഗ്രസുമായി വേദി പങ്കിടുന്നതിൽ താൽപര്യമില്ലാത്തതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാത്തത് എന്നാണ് റിപ്പോർട്ട്.