ഹൈദരാബാദ്: ഗൽവാൻ വാലിയിൽ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ കേണൽ സന്തോഷ് ബാബുവിെൻറ കുടുംബത്തിന് തെലങ്കാന സർക്കാർ അഞ്ചുകോടി രൂപ നൽകും. മുഖ്യമന്ത്രി െക. ചന്ദ്രശേഖർ റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കുടുംബത്തിന് വീടുവെക്കാൻ ഭൂമിയും സന്തോഷിെൻറ ഭാര്യക്ക് ജോലിയും നൽകും. സന്തോഷിെൻറ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയാണ് കേണൽ സന്തോഷ് ബാബു.
സ്വദേശത്തെത്തിച്ച മൃതദേഹം വ്യാഴാഴ്ച പൂർണ ൈസനിക ബഹുമതികളോടെ സംസ്കരിച്ചു. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരടക്കമുള്ളവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്ര സർക്കാറിനു പുറമെ സംസ്ഥാന സർക്കാറുകളും സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ രംഗത്തുവരണമെന്നും രാജ്യം മുഴുവൻ തങ്ങളെ പിന്തുണക്കാനുണ്ടെന്ന തോന്നൽ അതുവഴി കുടുംബങ്ങൾക്ക് ലഭിക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു. കേണൽ സന്തോഷ് ബാബുവിനൊപ്പം ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മറ്റു 19 സൈനികരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം തെലങ്കാന സർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.