Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കെ.സി. വേണുഗോപാൽ

text_fields
bookmark_border
അധ്യക്ഷനാകില്ലെന്ന നിലപാടിൽ നിന്ന് രാഹുൽ ഗാന്ധി മാറിയിട്ടില്ല
KC Venugopal
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ആരെയും ഔദ്യോഗിക സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ശശി തരൂ‌ർ മത്സരിച്ചാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യമെന്ന് വേണുഗോപാൽ പറഞ്ഞു. പട്ടിക പി.സി.സികളുടെ കൈവശമുണ്ടാകും. സാധാരണ നടപടികൾ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ് നടക്കുക.

രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്നാണ് ബഹു ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാൽ, അധ്യക്ഷനാകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. കുടുംബത്തിൽ നിന്ന് ആരും ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര നയിക്കാൻ കോൺഗ്രസിൽ രാഹുൽ ഗാന്ധിയെ പോലെ യോഗ്യനായ ആരുമില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ഭാരത് ജോ‍ഡോ യാത്ര കോൺഗ്രസിന് പുതിയ ശക്തി പകരും. 18 സ്ഥിരം പ്രതിനിധികൾ രാഹുലിനൊപ്പം യാത്രയിൽ ഉണ്ടാകുമെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K.C. Venugopal will not contest the Congress elections
Next Story