Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ കോൺഗ്രസ് കുടുംബാംഗമാണ് താനെന്ന് പറഞ്ഞ് ഗ്യാനേഷ് കുമാർ രാഹുലിനെ വിളിച്ചു; ഏത് കുടുംബമായാലും അത് പ്രവൃത്തിയിൽ കാണിക്കണമായിരുന്നു -കെ.സി. വേണുഗോപാൽ

text_fields
bookmark_border
‘പ്രായശ്ചിത്തം ചെയ്യണമെങ്കിൽ മാപ്പുസാക്ഷിയാകുക മാത്രമാണ് ഇനിയൊരു പോംവഴി’
പഴയ കോൺഗ്രസ് കുടുംബാംഗമാണ് താനെന്ന് പറഞ്ഞ് ഗ്യാനേഷ് കുമാർ രാഹുലിനെ വിളിച്ചു; ഏത് കുടുംബമായാലും അത് പ്രവൃത്തിയിൽ കാണിക്കണമായിരുന്നു -കെ.സി. വേണുഗോപാൽ
cancel

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്ത്. താൻ പഴയ കോൺഗ്രസ് കുടുംബത്തിലെ ആളാണെന്ന് പറഞ്ഞ് രാഹുൽഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും ഗ്യാനേഷ് കുമാർ ബന്ധപ്പെട്ടെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. ഏത് കുടുംബത്തിലെ ആളാണെങ്കിലും അത് പ്രവൃത്തിയിലൂടെയാണ് കാണിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കേഡറിലെ ഒരു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നത് കേരളത്തിന് തന്നെ നാണക്കേടാണ്. അദ്ദേഹം സ്വന്തം ചുമതലകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടിയിരുന്നു. എവിടെനിന്നൊക്കെയോ വരുന്ന ഉത്തരവുകൾക്ക് അനുസൃതമായല്ല അദ്ദേഹം പ്രവർത്തിക്കേണ്ടത്. ഉദ്യോഗസ്ഥര്‍ക്കെതിരെ പലപ്പോഴും സാധാരണ അഴിമതി ആരോപണങ്ങള്‍ ഉയരാറുണ്ടെങ്കിലും, ഇത് വെറുമൊരു ആരോപണമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ തകർക്കാനുള്ള ശ്രമത്തിനാണ് അദ്ദേഹം കൂട്ടുനിന്നത്. ഇത്രയും വലിയ കൊടുംക്രൂരത നാടിനോട് ചെയ്ത ഗ്യാനേഷ് കുമാറിന് പ്രായശ്ചിത്തം ചെയ്യണമെങ്കിൽ മാപ്പുസാക്ഷിയാകുക മാത്രമാണ് വഴിയെന്നും എന്നാൽ മാത്രമേ മരണശേഷം പുണ്യം കിട്ടണമെങ്കിൽ ഗ്യാനേഷ് കുമാർ മാപ്പുസാക്ഷിയാകേണ്ടി വരുമെന്നും ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ രാഹുൽ ഗാന്ധിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമീഷണറായ ഗ്യാനേഷ് കുമാറിന്റെ സന്ദേശങ്ങള്‍ തനിക്ക് നിരന്തരം വരാറുണ്ടെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. എസ്.ഐ.ആർ ക്രമക്കേടുകളിലെ പ്രധാന കുറ്റവാളി ഗ്യാനേഷ് കുമാര്‍ മാത്രമല്ലെന്ന് തങ്ങള്‍ക്ക് അറിയാമെന്നും, അതുകൊണ്ടുതന്നെ സത്യം തുറന്നുപറഞ്ഞ് മാപ്പുസാക്ഷിയാകാന്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KC Venugopal Slams CEC Gyanesh Kumar for Claiming Congress Roots in Calls to Rahul Gandhi
Next Story